Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട്: ഏ ആർ റഹ്‍മാൻ നിരാഹാരത്തിനൊരുങ്ങുന്നു

a-r-rahman

ജെല്ലിക്കെട്ടിനായുള്ള പ്രതിഷേധത്തിൽ പങ്കാളിയായി സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ.  നിരാഹാരം നടത്തിക്കൊണ്ടാണ് തന്റെ പ്രതിഷേധം അദ്ദേഹം അറിയിക്കുന്നത്. നാളെയാണ് റഹ്‍മാൻ നിരാഹാരമിരിക്കുക. ട്വീറ്ററിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. 

തമിഴ്നാട്ടിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. സാധാരണക്കാർ മാത്രമല്ല, സിനിമാ-സംഗീത-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇതിനെ അനുകൂലിച്ചു രംഗത്തെത്തി. കമൽഹാസനും സൂര്യയും ഉൾപ്പെടെയുള്ള താരനിര പ്രതിഷേധ പ്രസ്താവനകളുമായി എത്തിയിരുന്നു. നിരവധി സംഗീത വിഡിയോകളും ജെല്ലിക്കെട്ടിനായി യുവൻശങ്കർ രാജ ഉൾപ്പെടെയുള്ള സംഗീത സംവിധായകർ പുറത്തിറക്കിയിരുന്നു.