Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെലെയ്ക്കായി റഹ്മാന്‍ നൽകിയ സംഗീതം

ar-pele

കാലം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോളർ, പെലെയുടെ ജീവിതം സിനിമയാകുന്നുവെന്നറിഞ്ഞപ്പോഴേ കാത്തിരിക്കുകയാണ് ലോകം തീയറ്ററിലെ ആ ദിനത്തിനായി. ചിത്രത്തിനായി റഹ്മാനാണ് സംഗീതം ചേർക്കുന്നതെന്നറിഞ്ഞപ്പോൾ കൗതുക‌ം ഇരട്ടിയായി. ഇപ്പോഴിതാ പെലെ ജീവിതത്തിന്റെ ആ ഈണങ്ങളെത്തിയിരിക്കുന്നു. റഹ്മാന്‍ തന്നെയാണ് സംഗീതം പരിചയപ്പെടുത്തിയത്.

തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ഈ ചിത്രത്തിനു സംഗീതമിടുവാൻ കിട്ടിയ അവസരമെന്നാണ് രണ്ടു വട്ടം ഓസ്കർ നേടിയ സംഗീതജ്ഞൻ റഹ്മാൻ പറഞ്ഞത്. ബ്രസീലിന്റെ ഇതിഹാസ നായകന്റെ കഥ പറയുന്ന ചിത്രത്തില്‍ ബ്രസീലിയൻ താളങ്ങള്‍ ഇഴ ചേർത്ത സംഗീതമാണ് റഹ്മാനൊരുക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ചിത്രത്തിലെ സംഗീതത്തിന്റെ വളരെ ചെറിയൊരു ഏടാണ് റഹ്മാൻ പരിചയപ്പെടുത്തിയതെങ്കിലും അറുപതിനായിരത്തിലേറെ പ്രാവശ്യമാണ് ഈ വിഡിയോ ലോകം കണ്ടത്. അമേരിക്കയിൽ ഈ മാസം ആറിന് ചിത്രം റിലീസ് ചെയ്തു. ജെഫ് സിംബാലിസ്റ്റ് മൈക്കേൽ സിംബാലിസ്റ്റ് എന്നിവർ ചേർന്നെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെവിൻ ഡി പോള ആണ് പെലെ ആയി വേഷമിടുന്നത്.

Your Rating: