Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ ഓസ്കറിൽ റഹ്മാന്‍ ഇല്ല; ഇടം നേടിയ സംഗീതമെല്ലാം ഭ്രമാത്മകം

a-r-rahman-with-oscar

ഏ ആർ റഹ്‍മാനിലൂടെ വീണ്ടും ഓസ്കർ എന്ന ഇന്ത്യയുടെ സ്വപ്നങ്ങൾ നിരാശയിലാഴ്ന്നു. ബെസ്റ്റ് ഒറിജിനൽ സ്കോറിനുള്ള നോമിനേഷൻ പട്ടികയിൽ ഏ ആർ റഹ്മാൻ ഈണമിട്ട പാട്ട് ഇടം നേടിയില്ല. പെലെ: ബർത്ത് ഓഫ് എ ലെജെൻഡ് എന്ന ചിത്രത്തിലെ സംഗീതമായിരുന്നു ഓസ്കർ നോമിനേഷനായി മത്സരിച്ചത്. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസ് ഇന്നലെ പ്രഖ്യാപിച്ച അന്തിമ പട്ടികയില്‍ ഈ ചിത്രത്തിന്റെ പേര് ഇല്ല.

A R Rahman's Slum Dog Millionaire's Original Sound Track

2009ൽ ഡാനി ബോയൽ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിനും പശ്ചാത്തല ഈണത്തിനുമാണ് റഹ്മാൻ അക്കാദമി പുരസ്കാരം നേടിയത്. ഗുൽസാറിനൊപ്പമാണ് പാട്ടിനുള്ള വരികൾ റഹ്മാൻ കുറിച്ചത്. ഒരുമിച്ച് രണ്ട് അക്കാദമി പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതി ഏ ആർ റഹ്മാൻ‌ സ്വന്തമാക്കുകയും ചെയ്തു അതോടുകൂടി. 

Academy A ward winning song of A R Rahman

മൈക്കാ ലവി ഈണമിട്ട ജാക്കി, ജസ്റ്റിൻ ഹവിറ്റ്സിന്റെ ലാ ലാ ലാൻഡ്, ഡസ്റ്റിൻ ഒ ഹലോറാനയും ഹൗഷ്കയും ചേർന്ന് സംഗീതം നിർവ്വഹിച്ച ലയൺ നികോളാസ് ബ്രിട്ടലിന്റെ മൂൺലൈറ്റ് തോമസ് ന്യൂമാൻ ഈണമിട്ട പാസഞ്ചേഴ്സ് എന്നിവയാണ് ബെസ്റ്റ് ഒറിജിനൽ സ്കോറിനുള്ള ഓസ്കര്‍ നോമിനേഷൻ പട്ടികയിൽ ഇടം നേടിയത്.

പ്രവചനാതീതമായ മത്സരമാണ് ഇത്തവണ ഓസ്കറിലുള്ളത്. ബെസ്റ്റ് ഓറിജിനൽ സ്കോറിനുള്ള പട്ടികയിൽ ഇടംനേടിയതെല്ലാം ഭ്രമാത്മകമായ സംഗീത സൃഷ്ടികളാണ്.  

Your Rating: