Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ സമ്മാനത്തെ കുറിച്ച് ഏ ആർ റഹ്മാൻ

a-r-rahman-gift

ആ പാട്ടുകളും ഈണങ്ങളും പോലെ മനസു തൊടുന്നതാണു റഹ്മാന്റെ ജീവിത കഥയും. കഷ്ടതകൾ നിറഞ്ഞ ബാല്യ കൗമാരവും അച്ഛന്റെ മരണവും പിന്നെ ചലച്ചിത്ര സംഗീതത്തിലേക്കുള്ള കുതിപ്പുമെല്ലാം പലവട്ടം റഹ്മാൻ പങ്കുവച്ചിട്ടുണ്ട്.് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വീണ്ടും ആ കഥകളും ആ ജീവിതത്തിലെ ലാളിത്യവും ഓർമിപ്പിക്കുകയാണ്. അമ്മ വാങ്ങി കൊടുത്ത ഒരു കാറിന്റെ ചിത്രമാണു റഹ്മാന്‍ പങ്കുവച്ചത്. 1986ലായിരുന്നു കാറു വാങ്ങിയത്. 

മണിരത്നം ചിത്രമായ റോജയിലൂടെയായിരുന്നു എ ആർ റഹ്മാൻ സിനിമാ ലോകത്തേക്കെത്തിയത്. സംഗീതത്തിൽ വിസ്മയമൊരുക്കി എന്ന പ്രയോഗം അർഥവത്താക്കിക്കൊണ്ട് ഇന്ത്യയുടെ കാതുകളെ ആ ഈണങ്ങൾ കീഴടക്കി. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്കു പുറമേ രണ്ടു വട്ടം ഓസ്കർ പുരസ്കാരം നേടി ലോക സംഗീതത്തിൽ സാന്നിധ്യവുമറിയിച്ചു. ബാഫ്റ്റ, ഗ്രാമി, ഗോൾ‍ഡൻ ഗ്ലോബ് പുരസ്കാരങ്ങളും റഹ്മാനെ തേടിയെത്തി. 

Your Rating: