Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടുന്നു കിട്ടി ഇത്രയും ധൈര്യം; വിവാദ ട്വീറ്റുകളുമായി വീണ്ടും അഭിജീത്

abhijeeth-singer

വിവാദ ട്വീറ്റുകളുടെ കൂട്ടുകാരനാണ് അഭിജീത് ഭട്ടാചാര്യ. ട്വിറ്ററിലൂടെ അദ്ദേഹമുണ്ടാക്കിയ വിവാദങ്ങളുടെ എണ്ണമെടുത്താൽ പാടിയിട്ടുള്ള ചലച്ചിത്ര ഗാനങ്ങളുടേതിനേക്കാളുണ്ടാകും ചിലപ്പോൾ. ഇത്തവണ അഭിജീതിന്റെ വാക്പോര് സംവിധായകൻ അനുരാഗ് കശ്യപിനോടാണ്. അഭിജീതിന്റെ സ്ഥിരം എതിരാളികളിലൊരാളാണ് ഇദ്ദേഹം. കരൺ ജോഹർ ചിത്രമായ ഏ ദിൽ ഹേ മുശ്ഖിലിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ പ്രധാനമന്ത്രിയ്ക്കിതിരെ അനുരാഗ് ട്വീറ്റ് ചെയ്തതാണ് അഭിജീതിനെ ചൊടിപ്പിച്ചത്. പാക്സിഥാനികൾക്കു വേണ്ടി പ്രധാനമന്ത്രിയെ ചോദ്യംചെയ്യുവാൻ എങ്ങനെ ധൈര്യംവന്നുവെന്നായിരുന്നു അഭിജീതിന്റെ ചോദ്യം.

പാക് കലാകാരൻമാരെ കൂടി ഉൾപ്പെടുത്തി ചെയ്ത ചിത്രം ഏ ദിൽ ഹേ മുശ്ഖിൽ, ഇന്ത്യ-പാക് അതിർത്തി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിരോധിക്കണമെന്ന വാദം ശക്തമായ സമയത്തായിരുന്നു അനുരാഗ് ട്വിറ്ററിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. "പ്രധാനമന്ത്രി ലഹോറിൽ പോയി വന്നതിന് ജനങ്ങളോടിതു വരെ മാപ്പുപറഞ്ഞില്ലല്ലോ? എന്തുകൊണ്ടാണത്? എനിക്കു തോന്നുന്നു ഡിസംബർ 25നായിരുന്നു ആ യാത്രയും. ഇതേ സമയത്താണ് കരൺ ജോഹർ ചിത്രം ഏ ദിൽ ഹേ മുശ്ഖിൽ ഷൂട്ട് ചെയ്തതും." എന്നു തുടങ്ങി ട്വീറ്റുകളുടെ വലിയ നിര തന്നെ പ്രധാനമന്ത്രിക്കെതിര അനുരാഗ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഈ വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതികരണം.

പാകിസ്ഥാൻ കലാകാരൻമാർക്ക് ഇന്ത്യയിൽ അവസരങ്ങളൊരുക്കുന്നുവെന്ന് ആരോപിച്ച് കരൺ ജോഹറിനെതിരെ നിരന്തരം വാദങ്ങൾ ഉന്നിയിക്കാറുണ്ട് അഭിജീത്.  

Your Rating: