Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടു പോലെ മനോഹരം വിഡിയോയും

sashah-acham-yenbadhu-madamaiyeda അച്ചം എൻപത് മടമൈയെടായില്‍ ചിമ്പുവും മഞ്ജിമയും, ഗായിക സാഷാ തിരുപ്പതി

ചിമ്പുവിന്റെയും മഞ്ജിമയുടെയും പ്രണയാർദ്ര നിമിഷങ്ങളെ കുറിച്ചു പാടിയ രാസാലിയെന്ന പാട്ടിന്റെ പ്രൊമോ വിഡിയോയെത്തി. അച്ചം എൻപത് മടമൈയെടാ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം കേൾവി കീഴടക്കിക്കഴിഞ്ഞവയാണ്. അതിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ച ഗാനമാണ് കർണാടിക് സംഗീതം കൂടി ഇടകലർത്തി റഹ്മാർ ചിട്ടപ്പെടുത്തിയ രാസാലി. റഹ്മാന്‍ ഈണങ്ങളുടെ എല്ലാ ചേലുകളുമുള്ള പാട്ടു കൂടിയാണിതെന്നാണു വിലയിരുത്തപ്പെട്ടതും. 

ഗായിക സാഷാ തിരുപ്പതി ലൈവായി ഗാനം പാടുന്നതുംപാട്ടിന്റെ വിഡിയോ ചിത്രീകരണത്തിലെ രസകരമായ നിമിഷങ്ങൾ കൂട്ടിക്കലർത്തി തയ്യാറാക്കിയ വിഡിയോ കൗതുകമുണർത്തുന്നു.  താമരയാണ് ഈ പാട്ടെഴുതിയത്. സത്യപ്രകാശാണ് സാഷയ്ക്കൊപ്പം ഈ ഗാനം ആലപിച്ചത്. പ്രൊമോ വിഡിയോ ഇതിനോടകം ശ്രദ്ധ നേടിയെടുത്തു.

Your Rating: