Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹാനയിൽ നിന്ന് ചോദിച്ചു വാങ്ങിയ അടി; 'കരി' കിടിലനാണ്

jagan-music-video

അച്ഛന്‍ ചെയ്ത ആക്ഷൻ ചിത്രങ്ങളുടെ വലിയ ആരാധകനായ മകൻ ചെയ്ത ആദ്യ മ്യൂസികൽ വിഡിയോയും കലക്കൻ. മലയാളത്തിലെ ആദ്യ ആക്ഷൻ മ്യൂസികൽ വിഡിയോ എന്ന വിശേഷണത്തോടെയെത്തിയ കരി മികവുറ്റതാണ്. ഷാജീ കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്ത മ്യൂസികൽ വി‍ഡിയോയാണിത്. നടൻ‌ കൃഷ്ണകുമാറിന്റെ മകൾ അഹാനയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളും മസാല കോഫി മ്യൂസിക് ബാൻഡിന്റെ ചടുലമായ സംഗീതവുമുള്ള സംഗീത ആൽബം ത്രസിപ്പിക്കുന്നതു തന്നെ. പെൺ പോരിന്റെ ഉശിര് അറിയിച്ചെത്തിയ കരി പുത്തൻ തലമുറയ്ക്ക് ഏറെ ഇഷ്ടമാകും എന്നുറപ്പ്. 

എനിക്കു ദേഷ്യം വന്നാൽ ഇടിക്കും എന്നു പറയുന്നവരാണ് അധികം സ്ത്രീകളും. അവരിൽ അതു പ്രാവർത്തികമാക്കുന്നവർ കുറവാണ്. അങ്ങനെ മടിച്ചു നിൽക്കുന്നവർക്കൊരു പ്രചോദനമാകും ഈ വിഡിയോയെന്നു തമാശയ്ക്കു പറയാമെങ്കിലും സംഗതി സത്യമാണ്. അങ്ങനെയാണ് അഹാനയുടെ പ്രകടനം. ആ വലിയ കണ്ണുകളിലെ ആഴവും ഊർജ്ജവും പോലെ തന്നെയാണ് അഹാനയുടെ അടിയും. തമാശയും അൽപം സീരിയസും ആക്ഷനുമായി അഹാനയ്ക്കൊപ്പം ഫാഹിം സഫീറുമുണ്ട്. മസാല കോഫിയിലെ സൂരജ് സന്തോഷാണ് പാട്ടു പാടിയത്.

ഒട്ടനവധി സംഗീത ആൽബങ്ങൾ ദിനംപ്രതി റിലീസ് ചെയ്യുന്ന സാഹചര്യത്തിലേക്കു പുത്തൻ സംരഭവുമായി എത്തുമ്പോൾ പ്രേക്ഷകന്റെ ശ്രദ്ധ നേടാൻ പോന്ന വ്യത്യസ്തതയുണ്ടായിരിക്കേണ്ടത് ആവശ്യകതയാണ്. അഹാനയെ ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടുത്തി എന്നതുൾപ്പടെ കരി അത് എല്ലാ തലത്തിലും അതു പ്രാവർത്തികമാക്കി. 

ബന്ധം എന്ന ഷോർട്ട് ഫിലിമാണ് ജഗൻ ഇതിനു മുൻപ് സംവിധാനം ചെയ്തത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്കെത്തുന്നത്. 

Your Rating: