Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ അഭിനയത്തിൽ മുങ്ങിയ ഗാനം

aiswarya-sarabjith

ഐശ്വര്യ റായ് നായികയായെത്തുന്ന ഒമങ് കുമാർ ചിത്രം സരബ്ജിത്തിലെ പാട്ടും ദൃശ്യങ്ങളും വൈറലാകുന്നു. പാക്കിസ്ഥാൻ ജയിലകപ്പെടുകയും വർഷങ്ങളോളം നരകയാതന അനുഭവിക്കുകയും പിന്നീട് ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്ത സരബ്ജിത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയെടുത്തിട്ടുള്ള ചിത്രത്തിലെ പാട്ട് ഏറെ ഹൃദ്യമാണ്.

ജാനിയും റഷ്മി വിരാഗും ചേർന്നെഴുതി, ജീത് ഗാംഗുലി ചിട്ടപ്പെടുത്തി, സോനു നിഗം ആലപിച്ച ദർദ് എന്ന ഗാനം ഇതിനോടകം തന്നെ ആരാധക പ്രശംസ നേടിക്കഴിഞ്ഞു. സോനു നിഗമിന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നാണിതെന്ന് തര്‍ക്കമില്ലാതെ തന്നെ പറയാം. സരബ്ജിത് എന്ന യാഥാര്‍ഥ്യം എത്രത്തോളം ആഴത്തിൽ മനുഷ്യ മനസാക്ഷിയെ ഇന്നും വേട്ടയാടപ്പെടുന്നുണ്ട് എന്ന് ഇൗ ഗാനം തെളിയിച്ചു തരുന്നു.

aishwarya-rai-bachchan ഐശ്വര്യ സരബ്ജിത് എന്ന ചിത്രത്തിൽ

ഐശ്വര്യമുള്ള മുഖവും നക്ഷത്രക്കണ്ണുകളുമുള്ള സുന്ദരി, ചമയക്കൂട്ടുകളൊന്നുമില്ലാതെ ‌‌‌‌ചിത്രത്തിനായി നടത്തിയ വേഷപ്പകർച്ച അമ്പരപ്പിക്കുന്നതാണ്. കണ്ണി‌ൽ നിസ്സഹായതയും പ്രതിഷേധവും പേറി ഒറ്റയാൾ പോരാട്ടം നടത്തുന്ന സ്ത്രീയായി തികവാർന്ന അഭിനയം കാഴ്ചവയ്ക്കുന്നു ഐശ്വര്യ. അവർ‌ എന്നൊക്കെ ഇത്തരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടോ അന്നെല്ലാം വലിയ ആവേശത്തോടെ പ്രേക്ഷകർ അതേറ്റെടുത്തിട്ടുമുണ്ട്. സരബ്ജിതും ആ വഴിക്കു തന്നെയാണെന്നാണ് ഗാനത്തിന് ലഭിക്കുന്ന സ്വീകരണവും വ്യക്തമാക്കുന്നത്.