Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുപത്തിനാലാം വയസിലും എന്താ ലുക്ക്: സർക്കാർ ഞെട്ടിക്കും

sarkar-3-angry-mix-song

രാം ഗോപാല്‍ വർമ ചിത്രമായ സർക്കാർ 3യിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ആംഗ്രി മിക്സ് എന്നും പേരിട്ടിരിക്കുന്ന പാട്ട് സുഖ്‍വിന്ദർ സിങും മൈക്കാ സിങും ചേർന്നാണു പാടിയിരിക്കുന്നത്. ഇരുവരുടെയും സ്വരം എക്കാലവും ഇന്ത്യൻ സിനിമകളുടെ മസാല പടങ്ങളുടെ ആവേശം വാനോളം ഉയർത്തിയിട്ടുണ്ട്.  രോഹിത് തിയോഷ്യയുടെ വരികൾക്ക് സംഗീതം രവിശങ്കറിന്റേതാണ്. 

ഒറ്റ വാക്കിൽ പറഞ്ഞാൽ കട്ടക്കലിപ്പിലാണ് അമിതാഭ് ബച്ചൻ. സുഭാഷ് നാഗ്രേ അഥവാ സർക്കാർ ആയി പൗരുഷത്തിന്റെ തലപ്പൊക്കവുമായി ബിഗ് പൊലിപ്പിച്ചിരിക്കുന്നു. ആത്മവിശ്വാസവും തന്റേടവും ചേർന്നൊരു ഭാവത്തോടെ നിൽക്കുന്ന ആ മുഖത്തേയ്ക്കൊന്നു നോക്കാൻ ആരും ഒന്നു ഭയപ്പെടും. വരാനിരിക്കുന്നത് ബിഗ് ബിയുടെ ഭാവഭേദങ്ങൾ കൊണ്ടു ചരിത്രമാകുന്നൊരു സിനിമയായിരിക്കും. നാട്ടുകാരും വീട്ടുകാരും ശത്രുക്കളും ഒരുപോലെ ചുറ്റും നിന്നു കുത്തിനോവിച്ചിട്ടും കുലുങ്ങാത്ത ബച്ചന്‍ ലുക്ക് ഹരംകൊള്ളിത്തുന്നു. 

അമിത് സാഥ്, യാമി ഗൗതം, ജാക്കി ഷറോഫ്, രോഹിണി ഹത്തംഗഡി, റോണിത് റോയ്, സുപ്രിയ പതക് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കിമ്മത്. രാം ഗോപാൽ വർമ ചിത്രം അടുത്ത മാസം ഏഴിനു റിലീസിനെത്തും. അമോൽ റാത്തോഡ് ആണു ഛായാഗ്രഹണം.

Your Rating: