Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലാപന ഭംഗിയുമായി വീണ്ടും അമൃത,ഒപ്പം റാൾഫിനും

amrutha-ralfin

സ്വരമാധുരിയും ആലാപന ഭംഗി കൊണ്ടും ശ്രദ്ധേയമാകുകയാണ് അമൃത സുരേഷിന്റെ മറ്റൊരു ഗാനം. കുഹൂ കുഹൂ എന്ന പ്രശസ്തമായ ഗാനമാണ് അമൃത പാടിയത്. അമൃതയുടെ സ്വരഭംഗിയും അതിനൊപ്പം റാൾഫിൻ സ്റ്റീഫന്റെ കീബോർഡ് വായനയും കൂടിയായപ്പോൾ വിഡിയോ അതീവ കേൾവി സുന്ദരം. ആഴമുള്ള സ്വരത്തിൽ ശ്രുതി സുന്ദരമായി അമൃത പാടിയിരിക്കുന്നു. 

സമൂഹമാധ്യമങ്ങളിൽ നല്ല പാട്ടീണങ്ങളുമായി എപ്പോഴുമെത്താറുണ്ട് അമൃത സുരേഷ്. അപ്പോഴെല്ലാം മികച്ച പ്രതികരണമാണു ലഭിക്കാറുള്ളത്. ഇപ്പോഴും അങ്ങനെ തന്നെ. കലാകാരൻമാരുടെ കൂട്ടായ്മയായ ദി ഓം-ഐ ആർടിസ്റ്റ് ആണ് ഈ വിഡിയോയുടെ നിർമ്മാണം. ദി മ്യൂസ് റൂം എന്നു പേരിട്ട യുട്യൂബ് പേജിലൂടെ നിരവധി വിഡിയോകൾ ഇവർ പുറത്തിറക്കി‌യിട്ടുണ്ട്. നിരവധി യുവഗായകരാണ് ദി മ്യൂസ് റൂമിൽ പാടാനെത്തുന്നത്. ഇവരുടെ അണ്‍ പ്ലഗ്ഡ് വിഡിയോസ് എല്ലാം ഏറെ പ്രശസ്തവുമാണ്. 

മനസില്‍ നിന്നു മായാത്ത പഴയ ഗാനങ്ങളെ വീണ്ടും ഓർമപ്പെടുത്തുന്ന ഇത്തരം പാട്ടനുഭവങ്ങൾ ആർക്കാണ് ഇഷ്ടമാകാത്തത്. പാട്ടുകളെ പ്രണയിക്കുന്നവർക്കുള്ള നല്ല സമ്മാനമാണിത് എന്നുറപ്പ്.