Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്‍ഡ്രിയയോട് പ്രണയം തോന്നും ഈ പാട്ടു കണ്ടാൽ

andreah-jeremiah

ഗായികയായും നായികയായും ഒട്ടേറെ വ്യത്യസ്തതകളിലൂടെ കടന്നുപോയ നടിയാണ് ആൻഡ്രിയ. സിനിമയിലെ മികവാർന്ന വേഷങ്ങൾക്കിടയിൽ പാട്ടെഴുതി ഈണമിട്ട് പാടി ആരുടെയും ശ്രദ്ധ നേടുന്ന ദൃശ്യങ്ങളോടെ ഒട്ടേറെ മ്യൂസിക് വിഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട് ആൻഡ്രിയ. അഭിനയിക്കുന്ന പുതിയ ചിത്രമായ താരമണിയ്ക്കു േവണ്ടി‌യും നടി  അങ്ങനെയൊരു കാര്യം ചെയ്തു. 

ദി സോൾ ഓഫ് താരമണി എന്നു പേരിട്ട പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും ആൻ‍ഡ്രിയയെ അഭിനന്ദിക്കാതെ വയ്യ. കറുപ്പിലും വെളുപ്പിലും തീർത്ത ഫ്രെയിമുകളുൾപ്പെടെ ഗാനത്തിന്റെ ദൃശ്യങ്ങൾക്കെല്ലാം പ്രത്യേക ഭംഗിയാണ്. ലളിത സൗന്ദര്യവുമായി ആൻഡ്രിയയാണ് പാടി അഭിനയിക്കുന്നത്. പാട്ടിലെ ലുക്ക് കണ്ടാൽ‌ പ്രണയം തോന്നും. 

ഇംഗ്ലിഷ് മ്യൂസിക് വിഡിയോകൾക്കു സമാനമാണ് പാട്ട്. പതിയെ മൂളുന്ന ഓർക്കസ്ട്രയ്ക്കൊപ്പം നേർത്ത സ്വരം നൽകി ആൻഡ്രിയ ഭാവാർദ്രമായി പാടിയിരിക്കുന്നു. ഈ പാട്ട് ചിത്രത്തിൽ ഉപയോഗിക്കില്ല. യുട്യൂബിലെത്തിയ പാട്ടിനു മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട്. 

റാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് താരമണി. വസന്ത് രവി അഡ്രിയാൻ നൈറ്റ് ജെസ്‍ലി, അഞ്ജലി, അഴകം പെരുമാൾ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്. 

Your Rating: