Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർ പെർഫെക്ട് കപിൾസ്

manju-anoop

മഞ്ജു വാര്യർ വോളിബോൾ പരിശീലകയുടെ വേഷമണിയുന്ന ചിത്രം കരിങ്കുന്നം സിക്സസിലെ രണ്ടാമത്തെ പാട്ടിന്റെ വിഡിയോയെത്തി. മേടപൂം പട്ടും ചുറ്റി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണിത്. മഞ്ജു വാര്യറും അനൂപ് മേനോനും ദമ്പതികളായി അഭിനയിക്കുന്ന ഗാനരംഗത്തിന്റെ വിഡിയോ രംഗം രസകരമാണ്. പെർഫെക്ട് കപിൾസ് എന്നു പറയാവുന്ന പോലെ. അൽപം മടിയുള്ള മഞ്ജുവും പ്രസരിപ്പുള്ള  അനൂപ് മേനോനും പിന്നെ അവരുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളുമാണ് പാട്ടു പങ്കുവയ്ക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് രാഹുൽ രാജ് ആണ് ഈണമിട്ടത്. നജീം അർഷാദ് ആണ് ആലപിച്ചത്. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ബാക്ക് വാട്ടർ സ്റ്റ്യുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ‌ ബിശ്വാസം ചേർന്നാണ് നിർമ്മിക്കുന്നത്.

Your Rating: