Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമം... ഈ ക്രിസ്തീയ ഭക്തിഗാന ആൽബം

tbb-01

1988(യാഗവീഥി), 1999(സ്വർഗ്ഗീയാരാമം), 2001(യാഗവീഥി 2), 2003 (പാരിജാതമലർ, സ്വർഗീയാരാമം രണ്ടാം ഭാഗം) എന്നീ വർഷങ്ങൾക്കു ശേഷം സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലർ സുഗന്ധവുമായി കുമ്പിൾ ക്രിയേഷൻസ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം ‘അനുപമസ്നേഹം‘ (സ്വർഗീയാരാമം, മൂന്നാം ഭാഗം) പുറത്തിറക്കി.

മലയാള സിനിമാ ഗാനങ്ങൾക്ക് ചന്ദനലേപ സുഗന്ധം പുരട്ടിയ രചയിതാവും, സാഹിത്യകാരനും, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ്ചാൻസലറുമായ ഡോ. കെ. ജയകുമാറും, ട്യൂബിംഗൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ചെയറുമായ പ്രഫ. ഡോ. സ്കറിയ സക്കറിയയും ചേർന്ന് ‘അനുപമസ്നേഹം‘ ആൽബത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചു. ട്യൂബിംഗനിലെ ഗുണ്ടർട്ട് ചെയറിൽ നടന്ന ചടങ്ങിൽ ഡോ. കെ. ജയകുമാറിൽ നിന്നും ജർമനിയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും ‘മൈനെ വെൽറ്റ്’ മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറമ്പിൽ ആൽബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.

tbb-03

‘ഏഷ്യൻ ആൻഡ് ഓറിയന്റൽ സ്റ്റഡീസി’ന്റെ മേധാവി ഡോ. ഹൈക്കെ ഓബർലിൻ, വേൾഡ് മലയാളി കൗൺസിൽ ബൽ അഡ്വൈസറി ബേർഡ് ചെയർമാൻ ജോളി തടത്തിൽ, കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, വേൾഡ് മലയാളി ജർമൻ പ്രോവിൻസ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളിൽ, സെക്രട്ടറി മേഴ്സി തടത്തിൽ, യൂറോപ്യൻ മലയാളി റൈറ്റേഴ്സ് ഫോറം ചെയർമാൻ എഡ്വേർഡ് നസ്രേത്ത്, രശ്മി ദ്വൈവാരിക ചീഫ് എഡിറ്റർ തോമസ് ചക്യാത്ത്, ജേക്കബ് മാളിയേക്കൽ, കേളി സ്വിറ്റ്സർലൻഡ് ജനറൽ സെക്രട്ടറി ജിനു കളങ്ങര, ബേബി കലയംകേരിൽ, വർഗീസ് കാച്ചപ്പിള്ളി, വിനോദ് ബാലകൃഷ്ണ, സാബു ജേക്കബ് ആറാട്ടുകുളം, ഈനാശു തലക് (ഫ്രാൻസ്), ‘അനുപമസ്നേഹം‘ സിഡിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറന്മാരായ ജെൻസ്, ജോയൽ കുമ്പിളുവേലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുമ്പിൾ ക്രിയേഷൻസ് ഡയറക്ടർ ജോസ് കുമ്പിളുവേലിൽ സ്വാഗതവും ജെൻസ് നന്ദിയും പറഞ്ഞു.

ഫാ.ജി.ടി ഊന്നുകല്ലിലും, ജോസ് കുമ്പിളുവേലിയുമാണ് ഇതിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത്.പ്രതിഭാധനരായ ജോജി ജോൺസ്, കെ പി എസ് സി ജോൺസൻ, സാബു ജോൺ, കെ.ജെ.ആന്റണി എന്നിവരെ കൂടാതെ ജർമൻ മലയാളിയായ ബ്രൂക്ക്സ് വർഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.

സിനിമാ ഗാനങ്ങളിൽ മാത്രമല്ല ശാസ്ത്രീയ സംഗീത മേഖലയിൽ അതുല്യ പ്രതിഭയായ മധു ബാലകൃഷ്ണൻ, ദൈവത്തിന്റെ സ്വന്തം കൈയ്യൊപ്പ് ആത്മാവിൽ ചേർത്ത് സ്വരധാരയാക്കി ഈരടികൾ ധന്യമാക്കുന്ന കെസ്റ്റർ, ഗായകരായ വിൽസൻ പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്, സ്വരമഹിമകൊണ്ട് ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന കുരുന്നു പ്രതിഭയായ ശ്രേയ ജയദീപ് എന്നിവരെ കൂടാതെ നവാഗതരായ രാഹുൽ, സിറിയക് സാബു തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകൾ തുടങ്ങിയ പരിപാടികൾക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് ‘അനുപമസ്നേഹം‘. സിഡി പോസ്റ്റുവഴിയായും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ജോസ് കുമ്പിളുവേലിൽ, 0049 2232962366/0049 1774600227, Email:jkumpil@gmail.com, https://www.facebook.com/anupamasneham/

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.