Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീയോ ഞാനോ...ഞാനോ നീയോ: വിഡിയോ സോങ് പുറത്തിറങ്ങി

anuraga-karikkin-vellam

അനുരാഗ കരിക്കിൻ വെള്ളമെന്ന ചിത്രത്തിലെ ടൈറ്റിൽ സോങിന്റെ വിഡിയോ പുറത്തെത്തി. നഗരക്കാഴ്ചകളും രസകരമായ ജീവിതങ്ങളേയും കുറിച്ചുള്ളതാണ് ഗാനം. വൈക്കം വിജയലക്ഷ്മിയ്ക്കൊപ്പം നിരഞ്ജ്, ശബരീഷ് വര്‍മ, ശ്രീരാഗ് സജി എന്നിവരടങ്ങുന്ന  സംഘമാണ് ആലാപനം. ശബരീഷ് വർമയാണ് വരികളെഴുതിയത്. പ്രശാന്ത് പിള്ളയുടേതാണ് ഈണം. 

നവീൻ‍ ഭാസ്കറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ബിജു മേനോനും ആസിഫ് അലിയും ആശാ ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ.

Your Rating: