Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയായ് ഓർമകൾ; മ്യൂസികൽ ആൽബവുമായി അപർണ ബാലമുരളി

aparna-balamurali

മഴ മനസിൽ നിറയ്ക്കുന്ന ഒരു നൂറ് അനുഭവങ്ങളെ കുറിച്ചുള്ള പാട്ടുമായി അപർണ ബാലമുരളി. ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന മഴയായ് എന്ന മ്യൂസികൽ ആൽബമാണിത്. കാർത്തിക വൈദ്യനാഥനാണ് പാട്ടു പാടിയത്. എയ്ഞ്ചൽ പോൾസൺ ആണ് എഴുത്തും സംഗീത സംവിധാനവും. പാട്ടിന്റെ ട്രെയിലർ ആണു പുറത്തിറങ്ങിയത്. പാട്ട് നാളെ യുട്യൂബിലെത്തും. ട്രെയിലറിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് അപർണ. മികച്ചൊരു ഗായികയും കൂടിയാണീ മിടുക്കി. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങൾ മിണ്ടുമൊരീ... എന്ന പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. പാ.വ, ഒരു മുത്തശി ഗദ എന്നീ സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

Your Rating: