Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപർണ വീണ്ടും പാടുന്നു

aparna-balamurali

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലൂടെ ഗായികയിൽ നിന്ന് നായികയായ അപർണ മുരളി വീണ്ടും പാടുന്നു. പാ വ എന്ന ചിത്രത്തിലാണ് അപർണയുടെ പാട്ടുള്ളത്. വിണ്ണിൽ തെളിയും എന്നു തുടങ്ങുന്ന ഗാനം വിജയ് യേശുദാസിനൊപ്പമാണ് അപർണ പാടുന്നത്. സുകു ദാമോദറിന്റെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് ഈണമിടുന്നത്. ചിത്രത്തിൽ ഇതുൾപ്പെടെ ആറു ഗാനങ്ങളാണുള്ളത്. മനോരമ മ്യൂസിക് ആണ് പാട്ടുകൾ പുറത്തിറക്കുന്നത്. 

അനൂപ് മേനോനും മുരളി ഗോപിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം സൂരജ് ടോം ആണ്. അജീഷ് തോമസിന്റേതാണ് തിരക്കഥ. സഫാ എന്റർടെയിന്‍മെന്റിന്റെ ബാനറിൽ സിയാദ് മുഹമ്മദാണ് ചിത്രം നിർ‌മ്മിക്കുന്നത്. 

ഇതിനു മുൻപ് മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങൾ എന്ന പാട്ടാണ് അപർണ പാടിയിട്ടുള്ളത്. അതും വിജയ് യേശുദാസിനൊപ്പം തന്നെ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയ പാട്ടായിരുന്നു അത്.

Your Rating: