Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനു വേണ്ടി വിരാട് കോഹ്‍ലി

ar-kohli

നല്ലൊരു ഡാൻസറാണെന്ന് വിരാട് കോഹ്‌ലി തെളിയിച്ചതാണ്. ക്രിസ് ഗെയിലിനൊപ്പമുള്ള തകർപ്പൻ നൃത്തരംഗങ്ങളുടെ വിഡിയോ എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ കോഹ്‌ലി പാട്ടുകാരനുമാകുന്നു. അതും റഹ്മാന്റെ ഈണത്തിൽ. ഫുട്സാൽ പ്രീമിയറിന്റെ ഔദ്യോഗിക ഗാനത്തിലാണ് റഹ്മാൻ ഈണത്തിൽ കോഹ്‌ലി പാടുന്നത്. ഒരു സ്പോർട്സ് ലീഗിന് ആദ്യമായിട്ടാണ് റഹ്മാൻ സംഗീതമിടുന്നത്. അതിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ പാടുന്നുവെന്ന അപൂർവ്വതയും.

"ബാറ്റ് കൊണ്ട് മനോഹരമായി ക്രിക്കറ്റ് ചെയ്യുന്ന പോലെ ശബ്ദം കൊണ്ടു ഈ മെലഡിയേയും അങ്ങനെയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു" റഹ്മാന്റെ വാക്കുകൾ. കോഹ്‌ലിയോടൊപ്പം പ്രവർത്തിക്കുന്നതിൽ അതിയായ ആകാംഷയുണ്ട്. പ്രീമിയർ ഫുട്സാലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ട്. രാജ്യത്തെ കായിക രംഗവുമായി ബന്ധപ്പെട്ട് അർ‌പ്പണ ബോധത്തോടെ നിൽക്കുന്ന യുവതലമുറയെ കാണുമ്പോൾ സന്തോഷമുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ എല്ലാം വിജയിക്കട്ടേയെന്നും റഹ്മാൻ പറഞ്ഞു.

താൻ ആരാധിക്കുന്നയാളിന്റെ ഈണത്തിൽ പാടാനായതിന്റെ സന്തോഷത്തിലാണ് കോഹ്‍ലി. അദ്ദേഹത്തോടൊപ്പം കുറച്ചു നേരം ചെലവഴിക്കാനായതിലും പ്രീമിയർ ഫുട്സലിന്റെ ഔദ്യോഗിക ഗാനം പാടാനായതും വ്യക്തിപരമായി ലഭിച്ച ഏറ്റവും നല്ല നേട്ടങ്ങളിലൊന്നാണെന്നും കോഹ്‍ലി വ്യക്തമാക്കി. ലീഗിന്റെ അംബാസിഡർ കൂടിയാണ് കോഹ്‌ലി.  

Your Rating: