Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴഗിയേ: മണിരത്നം-റഹ്മാൻ മാജിക് വീണ്ടും

azhagiye-in-kaatru-veliyidai

മനസുകൾ എന്നെന്നും കാത്തിരിക്കുന്ന സിനിമാ ആവിഷ്കാരങ്ങളിലൊന്നാണ് ഏ ആർ റഹ്മാൻ ഈണമിടുന്ന മണിരത്നം ചിത്രം. റോജ എന്ന ചിത്രത്തിൽ തുടങ്ങിയ ഈ കൂട്ടുകെട്ട് ഇരുപത്തിയഞ്ചാം വർഷത്തിലേക്കെത്തുമ്പോൾ പുറത്തിറങ്ങുന്നത് കാട്രുവെളിയിടൈ എന്ന സിനിമയാണ്. അതുകൊണ്ടു തന്നെ പതിവിനേക്കാളേറെ സ്പെഷ്യൽ ആയിരിക്കുമല്ലോ ആ ചിത്രത്തോടുള്ള നമ്മുടെ സമീപനം. ആ പ്രതീ‌ക്ഷയെ നിരാശപ്പെടുത്താതെയാണ് സിനിമയിൽ നിന്നുള്ള ആദ്യ ഗാനത്തിന്റെ ടീസറും ലിറിക്കൽ വിഡിയോയും എത്തിയിരിക്കുന്നത്.  അഴഗിയേ എന്ന ഈ പാട്ടിന്റെ ടീസർ ഒറ്റ ദിവസം കൊണ്ടു പതിനഞ്ച് ലക്ഷത്തോളം പ്രാവശ്യമാണ് ഈ ഗാനം ആളുകൾ കണ്ടത്. ലിറിക്കൽ വിഡിയോ അൽപം മുൻപാണ് റിലീസ് ചെയ്തത്. 

കാർത്തിയും അദിതി റാവുവും കാർത്തിയുമാണ് പ്രധാന വേഷത്തിലെത്തുന്നത് നാവിക സേന ഉദ്യോഗസ്ഥനായി തീർത്തും വേറിട്ട ലുക്കിലാണ് കാർത്തി. മഞ്ഞുപോലെ സുന്ദരിയാണ് അദിതി. 

ജോനിത ഗാന്ധിയും ഹരിചരണും അർജുൻ ചാണ്ടിയും ചേർന്നു പാടിയ പാട്ടിനു വരികൾ വൈരമുത്തുവും കർക്കിയും ചേര്‍ന്നാണ് എഴുതിയത്. കുസൃതി നിറഞ്ഞ വരികളുള്ള പാട്ടിന്റെ സംഗീതം മനസിനു കുളിർമയേകും. സന്തോഷം നിറയ്ക്കും. ഉണർവേകുന്ന ഒരു ഗാനം. പാട്ടിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഗാനം തുടങ്ങുമ്പോൾ തന്നെ മനസു കീഴടങ്ങിപ്പോകും. വേറിട്ടൊരു ഈണം തന്നെയാണിത്.

തള്ളി പോഗാതെ എന്ന പാട്ടുപാടിയ സിദ് ശ്രീറാം, ബാവാ സാഹ്‍നി, കീർത്തി സഗാതിയ എന്നിവരുടേതാണ് ബാക്കിങ് വോക്കൽ. കേബ ജെറമിയുടെ ഗിത്താറും മുരളിയും മോഹനും ബാസ്കറും ജോണും സ്ട്രിങുമാണ് ഈ ഏ ആർ റഹ്‍മാൻ മാജിക് ഈണത്തിനു ജീവൻ നൽകിയത്. അത് എപ്പോഴത്തേയും പോലെ അവിസ്മരണീയമാക്കിയത്. സംവിധാനത്തിലൂടെ മണിരത്നവും ഈണത്തിലൂടെ ഏ ആർ റഹ്മാനും മാജിക് തീർത്ത മറ്റൊരു ചിത്രവും ഗാനങ്ങളും തന്നെയാണ് കാട്രുവെളിയിടൈ. 

Your Rating: