Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊക്കെ സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല: എ.ആർ റഹ്‍മാൻ

ar-rahman

ഒന്നിനേയും നമ്മെ തടഞ്ഞു നിർത്തുവാൻ അനുവദിക്കരുത്. മനസും ഊർജ്ജവും ഒരുപോലെ സമർപ്പിച്ചാൽ ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ല. നിശ്ചയദാർഢ്യത്തോടെ നിലകൊള്ളുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒളിംപിക്സിൽ പങ്കെടുക്കുന്ന ടീമിനോടു സംഗീത സംവിധായകൻ റഹ്മാൻ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഗുഡ്‍വിൽ അംബാസിഡർമാരിലൊരാളാണു എ.ആർ.റഹ്മാൻ. ഫേസ്‍ബുക്കിലൂടെയാണു റഹ്‍മാന്‍ ഈ വാക്കുകൾ പങ്കുവച്ചത്. 

ഗ്രാമിയോ ഓസ്കറോ ഒരു ഇന്ത്യക്കാരനു കിട്ടുവാൻ ഒരു സാധ്യതയില്ലെന്നു ഞാനൊരിക്കൽ കരുതിയിരുന്നു. പക്ഷേ കാലം അതു സാധ്യമാണെന്നു തെളിയിച്ചു. അർപ്പണബോധവും മികവുവുമുണ്ടെങ്കിൽ എല്ലാം നേടിയെടുക്കാമെന്നു തെളിവാണതെന്നും അദ്ദേഹം പറഞ്ഞു. ഇരു വട്ടം ഓസ്കർ പുരസ്കാരം. രണ്ടു പ്രാവശ്യം ഗോൾഡൻ ഗ്ലോബ്, ഒരു ഗ്രാമി പുരസ്കാരം, ഇരുവട്ടം ബാഫ്താ പുരസ്കാരം. അങ്ങനെ ലോകം ശ്രദ്ധിക്കുന്ന പുരസ്കാരങ്ങളെല്ലാം റഹ്മാനെ തേടിയെത്തിയിട്ടുണ്ട്. 

Your Rating: