Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകന് മുംബൈ അധോലോകത്തിന്റെ ഭീഷണി

Arijit Singh

ബോളിവുഡ് താരങ്ങൾക്ക് മുംബൈ അധോലോകത്തിൽ നിന്ന് നിരന്തരം ഭീഷണികൾ ലഭിക്കാറുണ്ട്. പണമോ അല്ലെങ്കിൽ അവരുടെ ഇഷ്ടക്കാർക്ക് വേണ്ടി കാര്യങ്ങൾ ചെയ്തുകൊടുക്കാനോ പറഞ്ഞാണ് താരങ്ങളെ അധോലോക നേതാക്കൾ ഭീഷണിപ്പെടുത്താറ്. ഭീഷണി സന്ദേശം ലഭിച്ചവരുടെ ഗണത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ബോളിവുഡ് ഗായകൻ അർജിത്ത് സിങ്. മുംബൈയിലെ അധോലോക തലവൻ രവി പൂജാരിയാണ് അർജിത്ത് സിങിനോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡിലെ താരഗായകന്റെ മാനേജറെ വിളിച്ച് അഞ്ച് കോടി രൂപ വേണമെന്നാണ് രവി പൂജാരി ആവശ്യപ്പെട്ടത്. അഞ്ച് കോടി രൂപ ഇല്ലെന്ന് പറഞ്ഞപ്പോൾ പകരം തന്റെ ഇഷ്ടക്കാർക്ക് രണ്ട് സംഗീതപരിപാടികൾ സൗജന്യമായി ചെയ്തുകൊടുത്താൽ മതിയെന്ന് ആവശ്യപ്പെട്ടത്രേ. ഭീഷണിയെക്കുറിച്ച് മുംബൈ പോലീസിൽ അർജിത്ത് പരാതിപ്പെട്ടങ്കിലും രവി പൂജാരിയ്‌ക്കെതിരായി എഫ്‌ഐആർ എഴുതിച്ചിട്ടില്ലെന്നാണ് മുംബൈ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഛോട്ടാ രാജന്റെ ഗ്യാങിൽ അംഗമായിരുന്ന രവി പൂജാരിക്കെതിരെ കൊലപാതകം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ട് പോകൽ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഒളിവിൽ കഴിയുന്ന പൂജാരി നേരത്തെ സൽമാൻഖാൻ, അക്ഷയ് കുമാർ, കരൺ ജോഹർ, രാകേഷ് റോഷൻ, ഷാരുഖ് ഖാൻ എന്നിവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.