Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ്ഡാ പാട്ടുകാരൻ ടൊവീനയ്ക്കായി പാടുന്നു

toveeno-neruppuda

കബാലിയുെട നെരുപ്പ്ഡ‍ാ പാട്ടിന് എത്രയാ കവർ വേർഷനുകൾ യുട്യൂബിൽ. കുറച്ചു നാൾ കഴിയുമ്പോൾ ഒരുപക്ഷേ ടൊവീനോ പാട്ടിനും ഇങ്ങനെ വിഡിയോകൾ വന്നേക്കാം. കാരണമെന്തെന്നല്ലേ, തലൈവരുടെ തലയെടുപ്പൊത്ത പാട്ടു, നെരുപ്പ്ഡാ പാടി തകർപ്പനാക്കിയ പാട്ടുകാരനാണു ടൊവീനോയുടെ പുത്തൻ‌ ചിത്രത്തിനായും പാടുന്നത്. അരുൺ രാജ കാമരാജിന്റെ തട്ടുപൊളിപ്പന്‍ റാപ് സോങ് ചിത്രത്തിലുണ്ടാകും.

ആദ്യമായിട്ടാണു മലയാളം ചിത്രത്തിനായി പാടുന്നത്. അതിന്റെ ആകാംഷയുണ്ട്. വിപ്ലവത്തെ ഓർമിപ്പിക്കുന്ന പേരുള്ള ചിത്രത്തിലെ ഗാനങ്ങളും അതുപോലെയാകുമെന്നു കരുതുന്നുവെന്നു അരുൺ രാജ കാമരാജ് പറഞ്ഞു. മണികണ്ഠനാണു സംഗീത സംവിധായകന്‍. മണികണ്ഠന്റേയും ആദ്യ ചിത്രമാണിത്. നവാഗത സംവിധായകനായ ടോം ഇമ്മട്ടിയാണു ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിൽ ടൊവീനോയുടെ അടിപൊളി ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. പാട്ടിന്റെ കാര്യത്തിലും അതുതന്നെയാകുമെന്നു പ്രതീക്ഷിക്കാം. 

Your Rating: