Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ അയിരൂർ സദാശിവൻ വാഹനാപകടത്തിൽ മരിച്ചു

Ayiroor Sadasivan

മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായകൻ അയിരൂർ സദാശിവൻ വാഹനാപകടത്തിൽ മരിച്ചു. ദേവരാജൻ മാഷിനൊപ്പം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം സഞ്ചരിച്ച വാഹനം ആലപ്പുഴ – ചങ്ങനാശേരി എസി റോഡിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു. മകൻ ഓടിച്ചിരുന്ന കാർ കനാലിലേക്ക് മറിയുകയായിരുന്നു. അങ്കമാലിയിൽ ഒരു പരിപാടി കഴിഞ്ഞ് അദ്ദേഹത്തിന്റെ താമസസ്ഥലമായ അടൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

പത്തനംത്തിട്ടയിലെ അയിരൂർ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം അർജ്ജുനൻ മാസ്റ്ററിനൊപ്പം നാടകങ്ങളിൽ പങ്കാളിയായാണ് പേരെടുക്കുന്നത്. ജി ദേവരാജൻ മാസ്റ്റർ, ദക്ഷിണാ മൂർത്തി, പുകഴേന്തി എന്നിവരുടെ സംഗീത സംവിധാനത്തിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം വിപഞ്ചിക എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചു. നിലവിൽ ആകാശവാണിയിൽ സംഗീത സംവിധായകനായും ഓഡീഷൻ കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ പ്രധാന ചില ഗാനങ്ങൾ

അങ്കത്തട്ടുകളുയർന്ന നാട് – ജി. ദേവരാജൻ അമ്മേ അമ്മേ അവിടുത്തെ മുൻപിൽ - ജി. ദേവരാജൻ അല്ലിമലർതത്തേ – ജി. ദേവരാജൻ അഹം ബ്രഹ്മാസ്മി – ജി. ദേവരാജൻ ഉദയസൗഭാഗ്യതാരകയോ – എം. കെ. അർജ്ജുനൻ ഉദയതാരക – വി. ദക്ഷിണാമൂർത്തി കസ്തൂരിഗന്ധികൾ പൂത്തുവോ – ജി. ദേവരാജൻ കാമിനി മൗലിയാം – വി. ദക്ഷിണാമൂർത്തി ചന്ദനക്കുറി ചാർത്തി – വി. ദക്ഷിണാമൂർത്തി ശകുന്തളേ – ജി. ദേവരാജൻ ശ്രീവത്സം മാറിൽ ചാർത്തിയ – ജി. ദേവരാജൻ സിംഫണി സിംഫണി – എം. കെ. അർജ്ജുനൻ