Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളമാണ് ഈ ബോളിവുഡ് പാട്ടിന്റെ മാറ്റ് കൂട്ടുന്നത്

baagi1

ഈ പാട്ട് കേട്ടാൽ നിങ്ങളും പ്രേമിച്ചു പോകുമെന്ന് പറയുന്നത് ഒരു ക്ലീഷേയാണ്. എങ്കിലും പറയാതിരിക്കാനാകില്ല. അത്രയേറെ പ്രണയാർദ്രമായാണ് ബോളിവുഡ‍ിലെ മോസ്റ്റ് റൊമാന്റിക് സിംഗർ ഈ പാട്ട് പാടിയിരിക്കുന്നത്. കേരളത്തിന്റെ ദൃശ്യഭംഗിയിലൊരുങ്ങിയ പാട്ടിൽ ടൈഗർ ഷറോഫും ശ്രദ്ധ കപൂറം അപൂർവ സുന്ദര പ്രണയ ജോഡികളായി അഭിനയിച്ചിട്ടുമുണ്ട്.

baagi2

ബാഗിയിലെ ഗേൾ ഐ നീഡ് യൂ എന്ന ഗാനം ഇന്ത്യയൊന്നാകെ ഏറ്റെടുത്തു കഴിഞ്ഞു ഗാനം. പ്രത്യേകിച്ച് മലയാളികൾ. കാരണം പാട്ടിന്റെ രംഗം നിറയെ നമ്മുടെ നാടാണ്. പൂത്തുലഞ്ഞ വഴിയോരങ്ങളും കണ്ണെത്താദൂരത്തുള്ള വയലേലകളും അന്തിയെത്തും മുൻപ് കായൽ കടന്നുപോകുന്ന താറാവിൻകൂട്ടങ്ങളും താളത്തിലാടുന്ന വാഴയിലകളും കൊതുമ്പിൻ വള്ളവും തെങ്ങോലകളും....മാത്രമുള്ളൊരു കേരളമാണ് പാട്ടിലുള്ളത്.

നാലു ദിവസം മുൻപ് യുട്യൂബിലെത്തിയ വിഡിയോ ഇതിനോടകം പതിനാല് ലക്ഷത്തോളം പ്രേക്ഷകരെയാണ് നേടിയെടുത്തത്. അരിജിത് സിങിന്റേതാണ് പ്രധാന ശബ്ദം, റോച് കില്ലയും ഖുശ്ബൂ ഗ്രെവാളും ചേര്‍ന്നാണ് റാപ് ഭാഗം പാടിയിരിക്കുന്നത്. മീറ്റ് ബ്രദേഴ്സ് ആണ് സംഗീതം. ഇവരും പാടിയിട്ടുണ്ട്. കുമാറിന്റേതാണ് വരികൾ. സബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഗി.