Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരംകൊള്ളിക്കുന്ന നൃത്തവുമായി വരുൺ ധവാനും ആലിയ ഭട്ടും

badrinath-ki-dulhaniya-song

ബോളിവുഡിൽ നിന്നുള്ള ഡാൻസ് നമ്പറുകളിൽ ഒരെണ്ണമെങ്കിലും മുഴങ്ങിക്കേൾക്കാത്ത ഒരു ആഘോഷ വേദിയും ഇന്നും ഇന്ത്യയിലില്ല. ആലിയ ഭട്ടും വരുൺ ധവാനും നിറങ്ങൾക്കൊപ്പം നൃത്തമാടിയ ഈ പാട്ടും അതുപോലെയാണ്. ഹോളിയെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഗാനം. നമ്മളെക്കൊണ്ടു നൃത്തംചെയ്യിപ്പിക്കുന്ന പാട്ട്. ബോളിവുഡിൽ നിന്ന് പുറത്തിറങ്ങുന്ന മറ്റൊരു കിടിലൻ റീമിക്സ് ഗാനം കൂടിയാണിത്. ഇത്തവണത്തെ ഹോളിയുടെ പാട്ട് ഇതുതന്നെയെന്ന് ഉറപ്പിക്കാം. ബദ്രിനാഥ് കീ ദുൽഹനിയാ എന്ന ചിത്രത്തിലേതാണീ പാട്ട്.

മഞ്ഞ ലെഹങ്ക അണിഞ്ഞ ആലിയയും ലൈറ്റ് പിങ്ക് വസ്ത്രം ധരിച്ച വരുണും കാഴ്ചയില്‍ അതിമനോഹരം. അതിനൊപ്പം ഊര്‍ജ്ജസ്വലമായ നൃത്തച്ചുവടുകളും കൂടിയാകുമ്പോൾ പാട്ട് ത്രസിപ്പിക്കുന്നു. തനിഷ്ക് ബഗ്ചി ഈണമിട്ട ഭോജ്പൂരിലെ ചലത് മുസാഫിർ മോ ലിയോ രേ എന്ന പാട്ടിന്റെ റീമിക്സ് വേർഷനാണീ ഗാനം. ഷബീർ അഹമ്മദിന്റേതാണു വരികൾ. ദേവ് നേഗി, നേഹ കക്കാർ, മൊണാലി താക്കൂർ, ഇക്കാ സിങ് എന്നിവർ ചേർന്നാണീ ഗാനം ആലപിച്ചത്. 

2012ൽ കരൺ ജോഹറിന്റെ സ്റ്റുഡന്റ്സ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലെത്തിയത്. ബദ്രീനാഥ് കി ദുൽഹനിയ ഇവരൊന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ബോളിവുഡിലെ ഏറ്റവും സുന്ദരമായ പ്രണയ ജോഡികളാണ് തങ്ങളെന്ന് ഇരുവരും ഒന്നുകൂടി തെളിയിക്കുന്നു. ശശാങ്ക് ഖൈടാൻ ആണു സിനിമ സംവിധാനം ചെയ്യുന്നത്.