Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനശാലയിൽ ഗുലാം അലിയ്ക്ക് ഉഗ്രൻ ഗസലൊരുക്കി ചുള്ളിക്കാട്

gulam-ali

ഡിസംബർ 31 രാത്രിസത്രത്തിന്‍ ഗാനശാലയിൽ ഗുലാം അലി പാടുന്നു

നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാൻ

വിലാപത്തിൻ നദിപോലിരുണ്ടൊരീ പാത താണ്ടുമ്പോള്‍

ദൂരെ മാളികയുടെ കിളിവാതിലിൻ തിരശീല പാളിയോ?‌‌

.രാഷ്ട്രീയ മാറ്റത്തിന്റെ ചേലത്തുമ്പിൽ പിടിച്ച് ലോകം കാതോർത്ത നാദത്തോട് ഇവിടെ പാടേണ്ടെന്ന് പറഞ്ഞ് മടക്കിയയച്ചപ്പോള്‍ ഈ കവിതയുടെ മിഴികളിലും നനവു പടർന്നിരിക്കാം. ആഴക്കടൽ പറഞ്ഞു കൊടുത്ത ഈണങ്ങളുമായി ഗാനശാലയിലേക്ക് പാടാനെത്താൻ മലയാളിക്കൾക്കിടയിൽ നിന്ന് മനസുകൊണ്ട് ആദ്യം ഗുലാം അലിയെ ക്ഷണിച്ചത് ഈ കവിയാണ്. ബാലചന്ദ്രൻ ചുള്ളിക്കാട്. ഗസൽ എന്ന തന്റെ കവിതയിലൂടെ.

കാലഘട്ടങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് മനസിനെ ചിന്തയെ പായിക്കുന്നില്ലേ ഈ വരികൾ . ഹാർമോണിയിലൂടെ വിരൽ പായിച്ച് ഉൾക്കടല്‍ സമ്മാനിച്ച ഗീതങ്ങൾ പാടിത്തന്ന ഗുലാം അലിയെ കുറിച്ചുള്ള ഏറ്റവും മനോഹരമായ കവിത. അസഹിഷ്ണുതയുടെ തീക്കനലുകൾ അങ്ങിങ്ങായിട്ടാണെങ്കിലും ഞെരിയുന്ന അന്തരീക്ഷത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗുലാം അലി ഹാർമോണിയ പെട്ടിയുമായി കടന്നുവരുമ്പോൾ കവിത വീണ്ടും പ്രസക്തമാകുന്നു. രാമഴയുടെ താളത്തിനിടയിലൂടെ വയലിനും വായിച്ച നടന്നു നീങ്ങുന്ന പേരറിയാത്ത പാട്ടുകാരന്റെ കവിതയാണ് ഗസൽ.

ശിവസേന പ്രതിഷേധിച്ചതു കാരണം മുംബൈയിൽ നിന്ന് ഗുലാം അലി പാടാതെ മടങ്ങിയപ്പോഴും പിന്നീടിപ്പോൾ അദ്ദേഹം മടങ്ങിയെത്തിയപ്പോഴും പലരുടെയും മനസിൽ ഈ കവിത മുഴങ്ങുന്നുണ്ടാകാം. ഗുലാം അലിയെ കുറിച്ച് മലയാള ഭാഷയിൽ പിറന്ന ആദ്യ കവിതയായിരുന്നു അത്.