Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിലേ ഹെ ചിരാഗോ കെ രംഗീൻ ദീവാലി

ദീപങ്ങളുടെ ‌ഉത്സവമാണ് ദീപാവലി. ഈ ദീപങ്ങളിൽ വിരിഞ്ഞ ഒരുപാട് പാട്ടുകളുണ്ട്. വർണം വാരിവിതറി ചടുലമായ താളങ്ങളിൽ സന്തോഷത്തിന്റെ പൂത്തിരിയുമായി വിരിഞ്ഞ പാട്ടുകള്‍. ആ പാട്ടുകളില്ലാതെ എന്ത് ദീപാവലി

നഗാഡാ സങ് ഡോല്

രാംലീലയിലെ ചടുലമായ ഗാനം. ദീപികാ പദുക്കോണിന്റെ തകർപ്പൻ‌ ഡാൻസും നിറങ്ങളിൽ കുളിച്ച ഫ്രെയിമുകളും നല്ല താളവും ഈ പാട്ടിനെ കേൾക്കാനും കാണാനും ഒരുപോലെ രസമുള്ളതാക്കി. ദീപാവലിയ്ക്ക് കളിക്കാനൊരു പാട്ടു തേടുന്ന പുതുതലമുറയുടെ ഓർമയിലേക്ക് ആദ്യമെത്തുന്ന പാട്ടുകളിലൊന്നും ഇതാകും.

ഡോലാ രേ....

ഹോളിവുഡിലെ എക്കാലത്തേയും മികച്ച നൃത്തരംഗങ്ങളിലൊന്നേതെന്ന് ചോദിച്ചാൽ ഡോലാ രേ അക്കൂട്ടത്തിലുണ്ടാകും ഉറപ്പ്. ഇന്നും നൃത്ത വേദികളിൽ ഈ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നവർ ഏറെ. ഐശ്വര്യ റായിയും മാധുരി ദീക്ഷിതുമാണ് ഗാനരംഗത്തിലുളളത്. കൊത്തിയെടുത്തപ്പോൾ എത്രകണ്ടാലും മതിവരാത്ത രീതിയിൽ ജനിച്ച രണ്ട് ശിൽപങ്ങൾ പോലെ നൃത്തം ചവിട്ടുന്ന രണ്ടു പെണ്ണുടലുകൾ. മാധുരിയും ഐശ്വര്യയും ഇതിലങ്ങനെയാണ്. ആരാണ് ഏറ്റവും മനോഹരമായി നൃത്തംവച്ചതെന്നു ചോദിച്ചാൽ ഉത്തരമുട്ടും. ദേവദാസിലേതാണ് പാട്ട്. കെകെയും ശ്രേയാ ഘോഷാലും കവിത കൃഷ്ണമൂർത്തിയുമാണ് ഗാനമാലപിച്ചവർ. നുസ്രത്ത് ബാദറിന്റേതാണ് വരികൾ. ഇസ്മയിൽ ദർബാറിന്റേതാണ് സംഗീതം.

കഭീ ഖുശീ കഭീ ഗം

ദീപാവലിയെ കുറിച്ച് ഓർക്കുമ്പോൾ ഓർമയിലെത്തുന്ന മറ്റൊരു സുന്ദര ഗാനമാണ് കഭീ ഖുശി കഭീ ഗം എന്നു തുടങ്ങുന്നത്. കഭീ ഖുശീ കഭീ ഗം എന്ന ചിത്രത്തിലേതാണ് ഗാനം. സമീറിന്റെ വരികൾക്ക് ജതിൻ ലളിത് ഈണം പകർന്ന ഗാനം. ദീപാവലിയിലെ ഉത്തരേന്ത്യൻ ആചാരങ്ങളെന്തൊക്കെയെന്ന് പറഞ്ഞു തരുന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റായിരുന്നു. നാടകീയമായ ഗാനരംഗത്തിൽ വൻ താരനിരയാണുള്ളത്. ലതാ മങ്കേഷ്കറാണ് ഗാനം ആലപിച്ചത്.

ആയേ ഹേ ദീവാലി

ആംദാനി അട്ടനി ഖർചാ റുപയേ എന്ന ചിത്രത്തിലെ ആയേ ഹേ ദീവാലി എന്ന പാട്ട് ദീവാലിയുടെ തുടിപ്പുകളുള്ള പാട്ടായിരുന്നു. അൽക്കാ യാദ്നിക്, കുമാർ സാനു, ഉദിത് നാരായണൻ, ഷാൻ സ്നേഹാ പന്ത്, എന്നിവരായിരുന്നു ഗാനം പാടിയത്. സുധാകർ ശര്‍മയാണ് പാട്ടെഴുതിയത്. ഹിമേഷ് റെഷമ്മിയയുേടതാണ് സംഗീതം.

ദീപാവലി മനായ് സുഹാനി

ഒരു കുഞ്ഞു പെൺകുട്ടിക്ക് ദീപാവലിയുടെ സന്തോഷം നൽകി ഷിർദി സായി ബാബയെത്തുന്ന നിമിഷത്തിലെ പാട്ട്. ആഷാ ഭോസ്‌ലേ പാടി മനോഹരമാക്കിയ പാട്ട്. പന്ദുരങ് ദീക്ഷിതിന്റെയാണ് സംഗീത സംവിധാനം. 1977ൽ ഇറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകൾ എക്കാലത്തേയും ഹിറ്റുകളാണ്.

മിലേ ഹെ ചിരാഗോ കെ രംഗീൻ ദീവാലി

രാജ് കപൂറും, വൈജയന്തിമാലയും ഉഷാ കിരണുമൊക്കെ അഭിനയിച്ച നസ്രാനയിലെ ഗാനം. ആഡംബരങ്ങളുടെ ദീപാവലിക്കാലമെത്തുന്നതിന് മുൻപുള്ള കാലത്തെ ഓർമിപ്പിക്കുന്ന ചിത്രം. നസ്രാനയിലെ ഗാനരംഗം. മിലേ ഹെ ചിരാഗോ കെ രംഗീൻ ദീവാലി എന്നു തുടങ്ങുന്ന പാട്ട്. ലതാ മങ്കേഷ്കറുടെ ക്ലാസിക് ഹിറ്റുകളിലൊന്നാണ് 1961ൽ ഇറങ്ങിയ ഈ ചിത്രത്തിലെ ദീപാവലി ഗാനം.

കൈസേ ദീവാലി മനായേ ലാലാ

മുഹമ്മദ് റാഫിയുടേതാണ് ഈ ദീപാവലി ഗാനം. രാജ് കുമാറും ദിലീപ് കുമാറും വൈജയന്തിമാലയും ബി സരോജ ദേവിയും ജോണി വാക്കറും അഭിനയിച്ച് ഹിറ്റാക്കിയ ചിത്രം. ചിത്രത്തിലെ ദീപാവലി ഗാനം റാഫിയുടെ നിത്യ ഹരിത ഗാനങ്ങളിലൊന്നും. സി രാമചന്ദ്രയുടേതാണ് ഈണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.