Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്ഷുശ്രവണന്റെ പാട്ട്...കേട്ടിട്ട് പോയാൽ മതി

chakshusravanan

സിനിമ തീയറ്ററിലെത്താനുള്ള തയ്യാറെടുപ്പുകൾ ഏകദേശം പൂര്‍ത്തിയായിക്കഴിയുമ്പോഴാണ് സാധാരണ പ്രൊമോ സോങ് എത്താറുള്ളത്. പക്ഷേ ചക്ഷുശ്രവണൻ എന്ന സിനിമയുടെ ചിത്രീകരണം പോലും പൂർത്തിയാകും മുൻപേ പാട്ട് പുറത്തിറക്കി പരീക്ഷിക്കുകയാണ് അണിയറയിലുള്ളവർ. കഠിനമായ തലക്കെട്ട് ജനമനസുകളിൽ ആദ്യമേ എത്തിക്കുവാനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്.

മദ്യത്തിന്റെ ലഹരിയിൽ നിന്നു കൊണ്ട് ഒരാൾ കേരളത്തെ കുറിച്ച് പാടുന്ന പാട്ടാണിത്. ദൃശ്യങ്ങളും രസകരം. പരശുരാമൻ എന്നു പേരിട്ട പാട്ടെഴുതിയത് വിനീത് മോഹനാണ്. ഈണമിട്ട് പാടിയത് റോണി ഫിലിപ്പ്. ഹുസൈൻ അബ്ദുൽ ഷുക്കൂർ ആണ് പാട്ടിന്റെ സംവിധാനം. വിഷ്ണു മോഹനാണ് എഡിറ്റർ. പറയിപെറ്റ പന്തിരുകുലത്തേയും പരശുരാമനേയും കടലിനെയും ജോലികിട്ടാത്തതിനെ  കുറിച്ചുമൊക്കെ പാടുന്ന പാട്ടാണിത്.  പാട്ട് ശ്രദ്ധ നേടുകയാണ് ഇപ്പോൾ. 

Your Rating: