Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാനരചയിതാവ് ചാത്തന്നൂർ മോഹൻ വിടവാങ്ങി

chathannur-mohan

കവിയും നാടകഗാന രചയിതാവും പത്രപ്രവർത്തകനുമായ കടപ്പാക്കട ജേണലിസ്റ്റ് കോളനി യദുകുലത്തിൽ ചാത്തന്നൂർ മോഹൻ (63) അന്തരിച്ചു. ചാത്തന്നൂർ താഴംതെക്ക് കുടുംബാംഗമാണ്. ഇന്നലെ പുലർ‌ച്ചെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നടത്തി. കേരളകൗമുദി ഡപ്യൂട്ടി ന്യൂസ് എഡിറ്ററായി വിരമിച്ച ശേഷം പ്രഭാതരശ്മി മാസികയുടെ അസോഷ്യേറ്റ് എഡിറ്ററായി പ്രവർത്തിക്കുകയായിരുന്നു. മലയാളനാട് വാരികയിൽ സഹപത്രാധിപരായി പത്രപ്രവർത്തനം തുടങ്ങിയ മോഹൻ പിന്നീട് മുഖ്യപത്രാധിപരായി. നാടകഗാന രചനയ്ക്കു തുടർച്ചയായി  രണ്ടു തവണ സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശിവകാമി, കടലിരമ്പുന്ന ശംഖ് എന്നീ കവിതാ സമാഹാരങ്ങളടക്കം ഒൻപത് പുസ്തകങ്ങളുടെ രചയിതാവാണ്. ചലച്ചിത്ര പിന്നണി ഗായിക ലതിക നേതൃത്വം നൽകിയിരുന്ന കൊല്ലം പ്രവീണ മ്യൂസിക് ക്ലബ്ബിലെ മുഖ്യഗായകനുമായിരുന്നു. 

Your Rating: