Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിലൂടെ ത്രസിപ്പിക്കാൻ 'ചില്ലാക്സ് വാദ്യ'

chillacks

നഗരത്തിലെ സംഗീതാസ്വാദകരെ ത്രസിപ്പിക്കാൻ ഒരു സംഗീത ബാൻഡ് കൂടി. റോക്ക് ബാൻഡുകളുടെ മേധാവിത്വത്തിനിടയിലേക്കു ക്ലാസിക്കൽ, നാടോടി സംഗീതത്തിന്റെ അകമ്പടിയുമായാണു ചില്ലാക്സ് വാദ്യ വരുന്നത്.ദുർഗ വിശ്വനാഥ്, ജിൻസ് ഗോപിനാഥ്, മീര രാണാദിവേ, വിഷ്ണു ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഒൻപതു പേരുടെ ബാൻഡാണു ചില്ലാക്സ് വാദ്യ.  

ഇന്നു രാത്രി എട്ടിനു ഗോകുലം കൺവൻഷൻ സെന്ററിൽ  സംഗീത സംവിധായകൻ ദീപക് ദേവ് ബാൻഡിന്റെ   ഉദ്ഘാടനം  നിർവഹിക്കും. ബാല, ശ്രീശാന്ത്, പേളി മാണി എന്നിവരായിരിക്കും മുഖ്യാതിഥികൾ. നിലവിലുള്ള ബാൻഡുകളിൽ  നിന്നു കൊച്ചി നിവാസികൾക്കു  വ്യത്യസ്തമായ സംഗീതാനുഭവം സമ്മാനിക്കുകയാണു  ബാൻഡിന്റെ ലക്ഷ്യമെന്നു ഡയറക്ടർ വി.കിരൺ പറഞ്ഞു.

Your Rating: