Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുന്ദരി പെണ്ണേയുമായി ദുൽഖർ സ്റ്റേജിൽ

dulquer-chundari-penne

ചാർലി തന്റെ ചുന്ദരിപെണ്ണിനെ നോക്കി പാടിയ ആ പാട്ട് കാതുകള്‍ കീഴടക്കിക്കഴിഞ്ഞു. പാട്ടിന്റെ മേക്കിങ് വിഡിയോയുടെ യുട്യൂബ് വ്യൂവേഴ്സ് തന്നെ പതിനേഴ് ലക്ഷം കവിഞ്ഞു. ചാർലിയെന്ന ചിത്രവും തിയറ്റർ നിറഞ്ഞോടുന്നു. ചിത്രത്തിലെ പാട്ടിന്റെ വിഡിയോകള്‍ക്കും യുട്യൂബിൽ പ്രേക്ഷകർ ഏറെ. അതിനിടയിൽ ഉള്ളം തുറന്ന താൻ പാടിയ പാട്ട് ദുൽഖർ സ്റ്റേജിൽ പാടിയിരിക്കുന്നു. ആ വിഡിയോയും വൈറലാകുകയാണ്.

ചാർലിയുടെ വിജയം ആഘോഷിക്കാൻ സംഘടിപ്പിച്ച പരിപാടിയിലാണ് ദുൽഖർ ചുന്ദരി പെണ്ണേയെന്ന പാട്ടുപാടിയത്. പാട്ടിന്റെ സംഗീത സംവിധായകനായ ഗോപീ സുന്ദറിനൊപ്പമാണ് ദുൽഖർ പാടിക്കയറിയത്. സന്തോഷ് വർമയാണ് ചുന്ദരി പെണ്ണേ പാട്ടെഴുതിയത്. പാർവതിയും ദുൽഖറും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം ചെയ്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.