Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതജ്ഞൻ എംഎസ് വിശ്വനാഥന്റെ നില ഗുരുതരം

M. S. Viswanathan

പ്രശസ്ത സംഗീത സംവിധായകൻ എം.എസ് വിശ്വനാഥന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ കുറച്ചുദിവസമായി ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാകുകയായിരുന്നു. ശ്വാസതടസ്സം നേരിട്ട അദ്ദേഹത്തെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പമുണ്ട്.

അഞ്ച് പതിറ്റാണ്ടോളം സംഗീതമേഖലയിൽ സജീവമായി തുടരുന്ന അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സംഗീത ശാഖകളിൽ ആയിരത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വളരെ മോശമായ ബാല്യകാലമായിരുന്നു എം എസ് വിശ്വനാഥന്റേത്. എന്നാൽ സംഗീതം പഠിക്കാൻ കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച അദ്ദേഹം, 1952ൽ പണം എന്ന തമിഴ് ചിത്രത്തിന് സംഗീത സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീടുള്ള കാലങ്ങൾ അദ്ദേഹത്തിന്റെ സംഗീത സപര്യയുടെ മികച്ച കാലഘട്ടമായിരുന്നു. സിനിമാ സംഗീതത്തിന് പുത്തൻ മാനങ്ങൾ സമ്മാനിച്ച അദ്ദേഹം തന്നെയാണ് തമിഴ്നാടിന്റെ ഔദ്യോഗികഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.