Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ച് പാടിയെന്ന് കാണികൾ; ഇല്ലെന്ന് മഡോണ!

Madonna - Rebel Heart

പാടിയതിനേക്കാൾ കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച ഗായികയാണ് മഡോണ. അമ്പത്തിയേഴാം വയസിലും അതിന് മാറ്റമൊന്നുമില്ല. പോപ് സംഗീത ലോകത്തെ ഏറ്റവും കരുത്തുറ്റ ഈ പെൺ സാന്നിധ്യം വീണ്ടും വിവാദക്കുരുക്കിൽ. ഒരു പരിപാടിയിൽ മൂന്നു മണിക്കൂർ ൈവകിയെത്തി. മദ്യപിക്കാൻ പോയതിനാലാണ് മഡോണ വൈകിയതെന്നാണ് കാണികളുടെ പക്ഷം. ട്വിറ്ററിൽ പ്രേക്ഷകർ വലിയ വിമർശനമാണ് മഡോണയ്ക്ക് നേരെ ഉയർത്തിയത്. താനൊരിക്കലും മദ്യപിച്ചുകൊണ്ട് പരിപാടികൾക്കെത്താറില്ലെന്ന വിശദീകരണവുമായി താരം രംഗത്തെത്തിയെങ്കിലും പ്രശ്നം ട്വിറ്ററിൽ വൻ ചർച്ചയാണ്.

Madonna - Rebel Heart

കെന്റക്കിയിൽ നടന്ന സംഗീത പരിപാടിയാണ് വിവാദമായത്. വൈകിയെത്തിയ മഡോണ സ്ഥലത്തെ പ്രാദേശികരെ അനുകരിച്ച് കൊണ്ടാണ് തുടങ്ങിയത്. മഡോണ മദ്യത്തിന്റെ ലഹരിയിലാണ് ഇതെല്ലാം ചെയ്തതെന്നാണ് കാണികൾ പറയുന്നത്. പലയിടത്തും പാട്ടിന്റെ വരികളും ഈണവും മഡോണ മറന്നുപോയെന്നും പലരും പറയുന്നു. പക്ഷേ വേദിയിൽ നിന്ന് ഞാൻ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ ആളുകൾ തെറ്റിദ്ധരിച്ചതാണെന്നാണ് മഡോണ പറയുന്നത്. മദ്യപിച്ചുകൊണ്ടെങ്ങനെയാണ് രണ്ടു മണിക്കൂർ 15 മിനുട്ട് തുടർച്ചയായി സംഗീതവും നൃത്തവുമായി വേദിയിൽ നിറയാനെനിക്കാവുകയെന്നാണ് മഡോണയുടെ ചോദ്യം. ആരാധകരുടെ ആരോപണം നിഷേധിച്ചതിനൊപ്പം സംഗീത പരിപാടിയെ പ്രോത്സാഹിപ്പിച്ചതിന് നന്ദി പറയാനും മഡോണ മറന്നില്ല.

പോപ് ലോകത്തെ റാണി തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടത്തിൽ കൂടിയാണ് കടന്നുപോകുന്നത്. മുൻ ഭർത്താവ് റിച്ചിയിൽ നിന്ന് മകൻ റോക്കോയുടെ സംരക്ഷണാവകാശം ലഭിക്കാൻ കുറേനാളായി മഡോണ നിയമ യുദ്ധം നടത്തുകയായിരുന്നു. പതിനഞ്ചുകാരനായ റോക്കോ അമ്മയ്ക്കൊപ്പമായിരുന്നു നീണ്ടനാളായി. ലണ്ടനിലുള്ള റിച്ചിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ റോക്കോ പിന്നെ മാതാവിനൊപ്പം പോകാൻ വിസമ്മതിച്ചു. പിന്നീട് കോടതിയിടപ്പെട്ട് റോക്കോയോട് മഡോണയ്ക്കൊപ്പം പോകാൻ പറഞ്ഞെങ്കിലും ഇതുവരെയെും മകൻ മഡോണയ്ക്കൊപ്പമെത്തിയിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.