Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യത്യസ്ത നൃത്തവുമായി റാബ്തയിൽ ദീപിക

Deepika Padukone

സുശാന്ത് സിങ് രജ്പുത് നായകനാകുന്ന പുതിയ ചിത്രമായ റാബ്തയില്‍ വ്യത്യസ്തമായ നൃത്തവുമായി ദീപികാ പതുക്കോണ്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ സോങിലാണ് ദീപികയുടെ നൃത്തം. ദിനേശ് വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ബിടൗണിലെ നൃത്ത റാണിയാണു ദീപികാ പദുക്കോണ്‍. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ എല്ലാം പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന നൃത്ത രംഗങ്ങളുമായി ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഷാറുഖ് ഖാന്‍ ചിത്രം ഹാപ്പി ന്യൂയറിലെ മോഹിനി ജോഷി എന്ന ദീപികയുടെ കഥാപാത്രം മുംബൈയിലെ ഒരു ബാര്‍ ഡാന്‍സറായി തിളങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദീപികാ രണ്‍വീര്‍ ചിത്രമായ ബാജിറാവു മസ്താനിയിലും നൃത്തവുമായി ദീപിക തിളങ്ങി. ചിത്രത്തില്‍ പ്രിയങ്കാ ചോപ്രയ്ക്കൊപ്പം ചുവടുവച്ച് പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ദീപിക്കയ്ക്കായി. 

2014ല്‍ പുറത്തിറങ്ങിയ ദീപികാ ചിത്രം ഫൈന്റിങ് ഫാനിയുടെ സംവിധായകനായ ദിനേശ് വിജയനാണ് പുതിയ ചിത്രമായ റാബ്ത്തെയുടെ സംവിധായകന്‍. സുശാന്ത് സിങ് രജ് പുതും, ക്രിതി സാനനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോങിലാണ് നൃത്തവുമയി ദീപിക വുന്നത്. 2012ല്‍ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാന്‍ ചിത്രം ഏജന്റ് വിനോദിലെ ഒരു ഗാനം റീമേക്ക് ചെയ്താണ് റാബ്ത്തയില്‍ ഉപയോഗിച്ചിരിക്കുന്നത്. ദീപികയുടെ അടുത്ത സുഹൃത്തായ ഹോമി അഡ്ജാനി നിര്‍മിക്കുന്ന ചിത്രം 2017 ജൂണില്‍ പുറത്തിറങ്ങും