Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശത്തിനായി പാടൂ...

ദേശഭക്തി ഗാനാലാപനത്തിന്റെ റിഹേഴ്സൽ പുരോഗമിക്കുന്നു. ദേശഭക്തി ഗാനാലാപനത്തിന്റെ റിഹേഴ്സൽ പുരോഗമിക്കുന്നു.

പ്രമുഖ ഗാന്ധിയൻ സംഘടനയായ സബർമതിയുടെ നേതൃത്വത്തിൽ ജി. ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റ് അവതരിപ്പിക്കുന്ന 1000 ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ദേശത്തിനായി പാടൂ... എന്ന സമൂഹ ദേശഭക്തി ഗാനാലാപനം ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് ഒൻപതിനു വൈകിട്ട് നാലിനു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിങ് വകുപ്പ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ വെള്ളരിപ്രാവുകളെ പറപ്പിച്ചു സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാർ, മേയർ കെ. ചന്ദ്രിക എന്നിവർ ആശംസകൾ അർപ്പിക്കും.

തുടർന്നു നടക്കുന്ന സമൂഹ ദേശഭക്തി ഗാനാലാപനത്തിൽ പ്രമുഖ ചലച്ചിത്ര പിന്നണിഗായകർ ഉൾപ്പെടെ അനവധി ഗായകരും കലാകാരന്മാരും ടെലിവിഷൻ–ചലച്ചിത്ര താരങ്ങളും പങ്കെടുക്കും. 13നും 60നും മധ്യേ പ്രായമുള്ള, പാടാൻ കഴിയുന്ന ആർക്കും പങ്കെടുക്കാം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും ഞായറാഴ്ചകളിൽ നാലിനും തൈക്കാട് ഗാന്ധി ഭവനിൽ നടക്കുന്ന റിഹേഴ്സലിൽ ചേരാം. സതീഷ് രാമചന്ദ്രൻ, സാഗർ എന്നിവരാണു റിഹേഴ്സലിനു നേതൃത്വം നൽകുന്നത്.

മാതൃഭൂമിയുടെ സ്വാതന്ത്യ്രത്തിനായി നടത്തിയ ത്യാഗോജ്വലമായ സമരത്തിന്റെ സ്മരണ പുതുക്കുന്നതിനും ഗാന്ധിയൻ ദർശനങ്ങളായ സ്നേഹം, സമാധാനം, സാഹോദര്യം, മതസൗഹാർദം തുടങ്ങിയ മഹത്തായ മാനവമൂല്യങ്ങളുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിനും ലക്ഷ്യംവച്ചുള്ളതാണു 'ദേശത്തിനായി പാടൂ' എന്ന പരിപാടി കൊണ്ടുദ്ദേശിക്കുന്നതെന്നു സബർമതി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, പ്രസിഡന്റ് വി.കെ. മോഹൻ, ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447454231, 9447005927, 9400777744.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.