Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം കവർന്ന് ദിവ്യസ്പർശം

divyasparsam

മാനവരാശിയുടെ രക്ഷകനായ ദൈവപുത്രനെ സ്തുതിച്ചുകൊണ്ട് എന്റെ ഈശോ എന്ന ഗാനം എത്തി. ഈശോയുടെ മഹത്വം വാഴ്ത്തുകയും നന്ദിയോടെ രക്ഷകനെ സ്മരിക്കുകയും മനുഷ്യർക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന കരുണയ്ക്കും നന്ദി പറയുകയും ചെയ്യുകയാണ് എന്റെ ഈശോ എന്ന ഗാനത്തിലൂടെ. ജെസി കുളങ്ങരയുടെ വരികൾക്ക് കെ എ അനീഷ് ഈണം നൽകിയിരിക്കുന്നു. സെലിൻ ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദിവ്യ സ്പർശം എന്ന ആൽബത്തിലേതാണ് എന്റെ ഈശോ എന്ന തുടങ്ങുന്നഗാനം. പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു ഇൗ ഗാനം. എൻജെ ക്രിയേഷൻസിന്റെ ബാനറിൽ ആൽബം നിർമ്മിച്ചിരിക്കുന്നത് സുനിൽ തോമസാണ്.