Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി ജെ ആർച്ച്; വയസ് രണ്ട്

DJ Arch ഡി ജെ ആർച്ച്

രണ്ട് വയസുകാരൻ ചെയ്യുന്നതെന്തെല്ലാമാണ്. നടക്കാൻ പഠിക്കുക, വ്യക്തമായി സംസാരിക്കാൻ പഠിക്കുക എന്നൊക്കയേല്ല. എന്നാൽ ഈ രണ്ട് വയസുകാരൻ ഇതിനൊപ്പം ഡിജെയും കൂടി പഠിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിജെ എന്ന ഖ്യാതി സ്വന്തമായിക്കിയിരിക്കുകയാണ് ആർച്ച് ജൂനിയർ എന്ന് രണ്ട് വയസുകാരൻ. ദക്ഷിണാഫ്രിക്കയിലെ ആർച്ച് ജൂനിയർ എന്ന എ.ജെയാണ് ആ കുഞ്ഞൻ ഡി.ജെ. ജോഹന്നാസ് ബർഗ്ഗിലെ ഒരു ഷോപ്പിങ് മാളിൽ എ.ജെ നടത്തിയ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. വലിയ ആളുകളെപ്പോലെ തന്നെ സംഗീതവും ശബ്ദവും നിയന്ത്രിച്ച് ഇടക്ക് താളം പിടിച്ചും എ.ജെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.

എ.ജെ ജനിക്കുന്നതിന് മുൻപു തന്നെ അവന് വേണ്ടി പിതാവ് ഐപാഡ് വാങ്ങി വെച്ചിരുന്നുവെന്ന് എ.ജെയുടെ മാതാവ് റിഫിലിയോ മാരുമൊ പറയുന്നു. കുട്ടി അറിവ് നേടാൻ ആവശ്യമായ ആപ്പുകളും പിതാവ് ഡൗൺലോഡ് ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഡി.ജെ ആപ്പും ഉണ്ടായിരുന്നു.

ആദ്യവർഷത്തിൽ തന്നെ ഐപാഡിലെ ഒട്ടുമിക്ക ആപ്പുകളും എ.ജെ നശിപ്പിച്ചിരുന്നു. ഐപ്പാഡിലെ ഗെയിമുകളും തമാശ വീഡിയോകളും മടുത്ത എ.ജെ അറിയാത കൈവെച്ചത് ഡിജെ ആപ്പിലായിരുന്നു. ഡിജെ ആപ്പിൽ കഴിവു തെളിയിച്ച എജെ യുടെ വീഡിയോ ഫേസ്ബുക്കിലൂടെ നിരവധി ആളുകളാണ് കണ്ടത്.

ഫേസ്ബുക്കിലൂടെ എജെയുടെ വീഡിയോ കണ്ടവരിൽ ചിലരാണ് ഡി.ജെ ഉപകരണങ്ങൾ വാങ്ങി നൽകിയത്. പിന്നീട് യഥാർഥ ഉപകരണങ്ങളുമായി എ.ജെ ഡിജെ ചെയ്തു. ഡിജെ കണ്ടവരെല്ലാം ഈ കുഞ്ഞിന്റെ കഴിവിന് മുന്നിൽ അന്തിച്ച് നിൽക്കുകയാണ്. ഈ ചെറു പ്രായത്തിൽ എങ്ങനെ കുഞ്ഞ് ഡിജെ ചെയ്യുന്നു എന്ന് മനസിലാകുന്നില്ല എന്നാണ് എല്ലാവരുടേയും ഭാഷ്യം. എന്നാൽ രണ്ടു വയസ്സുകാരനായ മകനെ വെച്ച് കാശുണ്ടാക്കുകയാണ് പിതാവ് ചെയ്യുന്നതെന്ന് നിരവധി വിമർശനവും ഉയർന്നിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.