Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജുവിന്റെ മക്കൾ അഭിനയിച്ച ഗാനം

aju-family

അടുത്തിടെയിറങ്ങിയ ചലച്ചിത്ര ഗാനങ്ങളിൽ ശ്രദ്ധ നേടിയ പാട്ടുകളിലൊന്നാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ദുബായ് പാട്ട്. തീയറ്ററുകളിൽ ശ്രദ്ധ നേടിയ ഗാനത്തിന്റെ വിഡിയോ ഇപ്പോഴാണ് യുട്യൂബിലെത്തിയത്. ദുബായ് നഗരത്തെ വർണിച്ചുകൊണ്ടെഴുതിയ ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നടന്‌ അജുവിന്റെ ഇരട്ടക്കുട്ടികൾ അഭിനയച്ചിരിക്കുന്ന പാട്ടു കൂടിയാണിത്. അജുവും ഗാനരംഗത്തിലുണ്ട്. കവയത്രിയും എയർ ഹോസ്റ്റസുമായ ജിലു ജോസഫാണ് അജുവിന്റെ ഭാര്യയായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

പുലരി വെയിലിനാൽ ചിറക് തുന്നിടും...എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. മനു മഞ്ജിതിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്. വിനീത് തന്നെയാണ് ഈ നിവിൻ പോളി ചിത്രം സംവിധാനം ചെയ്തതും. ബിഗ് ബാങ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നോബിൾ മാത്യുവാണ് ചിത്രം നിർമ്മിച്ചത്. 

Your Rating: