Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നയുടെ ഗാനത്തിൽ അലിഞ്ഞ് ദുൽഖർ

dulquar-salman-supports-anna-karina

അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കാ... നാട്ടുമ്പുറങ്ങളിൽ പാടിനടക്കുന്ന പാട്ടിനെ കേട്ടുപരിചിതമല്ലാത്ത ഒച്ചയിലാണ് ഉസ്താദ് ഹോട്ടലെന്ന സിനിമയിൽ നമ്മൾ ആസ്വദിച്ചത്. എളുപ്പം കൂട്ടുകൂടിയ ആ പാട്ടിന്റെ താളത്തിനൊപ്പം വരികള്‍ക്കൊപ്പം നമ്മൾ പരിചയപ്പെട്ട ഗായിക അന്നാ കാതറീന. വേറിട്ട ശബ്ദത്തിനൊപ്പം സംഗീത ലോകത്ത് തന്റേതായ ഇടമൊരുക്കുന്ന അന്ന തന്റെ പുതിയ ആൽബവും പുറത്തിറക്കിയിരിക്കയാണ്. പ്രിയ സുഹൃത്ത് ദുൽഖർ സൽമാനായിരുന്നു ഗായികയുടെ ആൽബം ലോഞ്ച് ചെയ്തത്. ഉസ്താദ് ഹോട്ടലെന്ന സിനിമ തനിക്ക് സമ്മാനിച്ച പ്രിയ സുഹൃത്തിന്റെ ആൽബം ലോഞ്ച് ചെയ്തതിന്റെ സന്തോഷത്തിലാണ് ദുൽഖർ. അന്നയേയും ഗായികയുടെ വൻ സുഹൃത് വലയത്തേയും കാണാനായതിന്റെ ത്രില്ലിൽ ഫേസ്ബുക്കിൽ അത് അദ്ദേഹം ആഘോഷമാക്കുകയും ചെയ്തു. തനിക്ക് ഏറെ പിന്തുണ നൽകുന്ന സുഹൃത്താണ് അന്നയെന്ന പറഞ്ഞ താരം ഹണീ ബി എന്നു പേരിട്ട ആൽബത്തിന്റെ ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്.

തേൻ വണ്ടു പാടിയേ...പൂവേ ഉണർന്നീടുമോ..നിന്നിൽ പൂന്തേനുണ്ടോ എന്നു തുടങ്ങുന്ന വരികൾ പാടിയിരിക്കുന്നത് അന്ന തന്നെ. വെസ്റ്റേൺ താളത്തിലൊരുങ്ങിയ സുന്ദരമായ വരികൾ. മനസിലേക്കെളുപ്പം എഴുതിയിടാൻ കഴിയുന്ന വരികള്‍ പതിഞ്ഞ സ്വരത്തിൽ പാടി മനോഹരമാക്കി. യുട്യൂബിൽ വലിയൊരു പ്രേക്ഷക കൂട്ടം ഇതിനോടകം തന്നെ അന്നയുടെ ഗാനം കേട്ടുകഴിഞ്ഞു. നല്ല പ്രസരിപ്പുള്ള ഒരു മെലഡി കേൾക്കുന്നതിന്റെ സുഖം തരുന്ന പാട്ട്. ടോണികോ കഫേയിലാണ് ചിത്രീകരണം നടത്തിയത്. ഐസ്ക്രീം കഴിക്കാനെത്തിയവരെ അലിയിച്ച് കളയുന്ന പാട്ട്.അന്നയുടെ സുഹൃത്തുക്കൾ തന്നെയാണ് ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നവരിൽ അധികവും. സന്തോഷ് ചന്ദ്രൻ എന്ന സംഗീജ്ഞനും അന്നയ്ക്കൊപ്പം ഇതിൽ പങ്കാളിയായി. പാട്ടിൽ നിറഞ്ഞ് നിൽക്കുന്ന ഗിത്താറും കീബോർഡും വായിച്ചിരിക്കുന്നത് സന്തോഷ് തന്നെ. അജ്മൽ ഹനീഫും, ഗോകുൽ മാളിയേക്കലും ചേർന്നാണ് സംവിധാനം.

Anna Katharina Valayil - HONEY BEE

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.