Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ് ഷീരന് കാറപകടം: മുംബൈയിലെ പരിപാടി ആശങ്കയില്‍

ed-sheeran-accident

ഷേപ് ഓഫ് യൂ വിന്റെ സൃഷ്ടാവ് എഡ് ഷീരന് കാറപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീരനെ ഒരു കാർ തട്ടി വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഷീരന്റെ ഇരുകൈകൾക്കും പരിക്കേറ്റു.പരുക്കുകൾ ഗുരുതരമല്ലെങ്കിലും കുറച്ചു ദിവസം വിശ്രമം വേണ്ടിവരും.ലണ്ടനിൽ വച്ചായിരുന്നു അപകടം. 

ഇക്കാര്യം ഗായകൻ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഷീരന്റെ ഇടതു കൈയിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു. ഇടം കൈയിൽ ചതവുണ്ട്. തുടർ ചികിത്സകൾ ഡോക്ടർ നിര്‍ദ്ദേശിക്കും. ചിലപ്പോൾ വരാനിരിക്കുന്ന സംഗീത പരിപാടികളെ അത് ബാധിച്ചേക്കാമെന്നും ഷീരൻ പറഞ്ഞു. ഗിത്താർ വായിച്ചു കൊണ്ട് വേദിയിലെത്തുന്ന ഗായകനാണ് ഷീരന്‍. 

ഇന്ത്യൻ ആരാധകരാണ് ഷീരന്റെ അപകടത്തിൽ ഏറെ നിരാശരായത്. അടുത്ത മാസം 19ന് ഷീരന്റെ സംഗീത പരിപാടി മുംബൈിൽ നടക്കേണ്ടതാണ്. അതുകഴിഞ്ഞ് 23 ന് ദുബായിലാണ് അടുത്ത പരിപാടി. പോയവര്‍ഷം തന്നെ ഈ രണ്ട് ഡേറ്റുകളും പ്രഖ്യാപിച്ചിരുന്നതിനാല്‍ ഏറെ ആകാംക്ഷയിലായിരുന്നു സംഗീത പ്രേമികൾ. യൂറോപ്പ്, അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ സംഗീത പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നേയുള്ളൂ ഷീരൻ.