Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ട് പോട്മാ...തമിഴ്നാട്ടിൽ വോട്ട് പാട്ട് തരംഗമാകുന്നു

vote

യുവാക്കളുടെ വോട്ടു വീഴ്ത്താൻ പോപ് വിഡിയോ ആൽബവുമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. പോൾ ജേക്കബ് സംഗീതം നൽകി റാപ് ഗായകൻ ബ്ലെയ്സ് ആലപിച്ച ‘വോട്ട് പോട്’ എന്ന ഗാനമാണു യുവാക്കളെ ആകർഷിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയത്. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രാജേഷ് ലഖോനി വിഡിയോ ആൽബം പ്രകാശനം ചെയ്തു.

‘നിങ്ങളുടെ അവകാശത്തിനു വേണ്ടി വോട്ട് ചെയ്യൂ, നിങ്ങളുടെ മണ്ണിനു വേണ്ടി വോട്ട് ചെയ്യൂ’... എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പുത്തൻ തലമുറ വോട്ടർമാരെ ആകർഷിക്കാനാണു ശ്രമം. തട്ടുപൊളിപ്പൻ സംഗീതത്തിലൂടെയും വേഗമേറിയ വരികളിലൂടെയും യുവമനസ്സുകളിലേക്കു വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശമെത്തുമെന്നാണു കമ്മിഷന്റെ പ്രതീക്ഷ.

Your Rating: