Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ജോർജേട്ടൻ കലക്കും; പാട്ട് പൂരം പോലെ കിടിലൻ

georgettante-pooram-video-song

ജോർജേട്ടന്റെ പൂരം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ജോർജേട്ടന്റെ പൂരം എന്ന തലക്കെട്ടു പോലെ കിടിലൻ പാട്ട്. ഇപ്പോഴത്തെ ട്രെൻഡുകൾ പോലെ തനി നാടൻ താളവും വരികളുമുള്ള പാട്ട്. ഒറ്റത്തവണ കേട്ടാൽ പിന്നെ നമ്മൾ ഏറ്റുപാടിപ്പോകും. തരികിട പരിപാടികളുമായി നടക്കുന്ന തൃശൂരെ ജോർജ് ചേട്ടനേയും ചേട്ടന്റെ കൂട്ടുകാരേയും കുറിച്ചുള്ളതാണീ പാട്ട്. അവരുടെ കുരുത്തക്കേടുകളേയും നന്മയേയും കുറിച്ചുള്ള നല്ല പാട്ട്.

ജനപ്രിയ നായകൻ ദിലീപിന്റെ രസകരമായ അഭിനയം തന്നെയാണ് പാട്ടിന്റെ വിഡിയോയെ ഏറ്റവും രസകരമാക്കുന്നത്. വിനയ് ഫോർട്ടും ഒപ്പമുണ്ട്.  പെൺകുട്ടികൾക്ക് പിന്നാലെ നടപ്പും നാട്ടിലെ ആഘോഷങ്ങളിലെ രസക്കാഴ്ചകളും ദിലീപിന്റെ തൃശൂർ ഭാഷാ ശൈലി സംസാരവുമുള്ള വിഡിയോ നമുക്കെന്തായാലും പ്രിയപ്പെട്ടതാകും. 

ഹരിനാരായണൻ ബി.കെയുടെ വരികൾ പാടിയതും ഈണമിട്ടതും ഗോപീ സുന്ദറാണ്. പുലിമുരുകന്റെ ടൈറ്റിൽ സോങിനു ശേഷം ഗോപീ സുന്ദർ പാടുകയും ഈണമിടുകയും ചെയ്ത് ജനപ്രിയമായ മറ്റൊരു പാട്ടാകുമിതെന്നുറപ്പ്. കെ.ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോര്‍ജേട്ടന്റെ പൂരം. വൈ.വി.രാജേഷിന്റേതാണു തിരക്കഥ. ശിവാനി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സൂരജ് എന്നിവരാണു സിനിമ നിർമ്മിക്കുന്നത്. 

Your Rating: