Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകനായി ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ:ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

jithin-puthenchery

‌ചലച്ചിത്ര ലോകത്തെ നവ സംവിധായകരുടെ ആദ്യ തട്ടകം പലപ്പോഴും കുഞ്ഞൻ ചിത്രങ്ങളാണ്. മുഖ്യധാര സിനിമകൾ കൈകാര്യം ചെയ്യാത്ത വിഷയങ്ങളുമായി പ്രേക്ഷക പക്ഷത്തെ ഞെട്ടിചിരിക്കുകയാണ് വീണ്ടുമൊരു ഷോർട്ട് ഫിലിം. വലിയ താരനിരയൊന്നുമില്ലാതെയുള്ള ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരം തങ്ങൾക്ക് മുൻപേ നടന്നവരിൽ നിന്നുള്ള നല്ല വാക്കുകളാണല്ലോ. ‌തുപ്പാക്കിയടക്കമുള്ള വൻ ചിത്രങ്ങളെടുത്ത സൂപ്പർ ഹിറ്റ് തമിഴ് സംവിധായകനിൽ മൃത്യുഞ്ജയത്തിന് ആ വാക്കുകൾ കേൾക്കാനായി. വ്യത്യസ്തമായ അവതരണത്തിനും പ്രമേയത്തിനും കിട്ടിയ ഏറ്റവും നല്ല അംഗീകാരം. ഒപ്പം കുഞ്ഞൻ ചിത്രവും അദ്ദേഹം ഷെയർ ചെയ്തു. മൃത്യുഞ്ജയം ശ്രദ്ധേയമാകുകയാണ്.

മലയാളം കണ്ട എക്കാലത്തേയും മികച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ നായകനായ ഷോർട്ട് ഫിലിം കൂടിയാണിത്. മറ്റൊരു മകൻ ദിൻനാഥ് പുത്തഞ്ചേരിയാണ് ഗാനരചന. സംവിധാനം ഡൊമിനിക് അരുൺ. ഉണ്ണി മുകുന്ദൻ നായകനായ സ്റ്റൈൽ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ സംവിധാനം. വിദേശ ക്രൈം നാടകങ്ങളുടേത് പോലുള്ള നിഗൂഢമായ അവതരണ ശൈലിയാണ് ഷോർട്ട് ഫിലിമിന്റേത്.

പരീക്ഷണങ്ങളുടെ വിളനിലമാണ് കുഞ്ഞുചിത്രങ്ങൾ അഥവാ ഷോർട്ട് ഫിലിമുകൾ. അവതരണത്തിന്റെ വൈവിധ്യംകൊണ്ടും പ്രമേയത്തിന്റെ തീവ്രതകൊണ്ടും ഞെട്ടിച്ച കുഞ്ഞു ചലച്ചിത്രങ്ങളുടെ കൂട്ടത്തിലൊന്നാണ് മൃത്യുഞ്ജയം. അശ്വിൻ രഞ്ജുവാണ് പശ്ചാത്തല സംഗീതം. നൗഫൽ സൈദൽ ആൺ കാമറ. അമേരിക്കയിലെ ബ്ലാക്ക് ബേർഡ് ഫിലിം ഫെസ്റ്റ് ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.