Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചാർലി’യെ പാടിക്കാൻ ഗോപിസുന്ദർ

Charlie

ജോണി മോനേ ജോണി എന്ന അടിപൊളി ഗാനം മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാർലിക്ക് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് മാർട്ടിൻ, ദുൽഖർ, ഗോപിസുന്ദർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന വിവരം പുറത്തുവിട്ടത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പ്രണയ കഥയാണ് ചാർലി എന്നാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ.

ബാംഗ്ലൂർ ഡെയ്സിലെ സൂപ്പർഹിറ്റ് ജോഡിയായിരുന്ന പാർവ്വതി മേനോനും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാർലി. ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനേയും പാർവതിയേയും കൂടാതെ അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Gopi Sunder, Dulquar, Martin Prakkat

മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവർ ചേർന്നാണ് ചാർലി നിർമ്മിക്കുന്നത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഉടൻ ഈ വർഷം അവസാനം പുറത്തിറങ്ങും.