Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹലോ നമസ്തേയിൽ ചക്കപ്പാട്ടുമായി ഗോപീ സുന്ദർ

Gopi Sunder

പുതുമുഖ സംവിധായകൻ ജയൻ കെ നായർ സംവിധാനം ചെയ്യുന്ന യൂത്ത് ഓറിയൻറ്റെഡ് ചിത്രം ഹലോ നമസ്തേ ഫെബ്രുവരി 19 ന് തീയറ്ററുകളിലേക്ക് എത്തുന്നു. വിനയ് ഫോർട്ട്‌ , സഞ്ജു ശിവറാം , ഭാവന , മിയ തുടങ്ങിയവർ നാൽവർ സംഘമായി എത്തുന്ന ചിത്രം , സൗഹൃദത്തെ പ്രമേയമാക്കി നിർമ്മിച്ച ചിത്രമാണ്. ഇവരെ കൂടാതെ അജു വർഗീസ്‌ , മുകേഷ് , മുത്തുമണി , ഹാരിഷ് കണാരൻ, ബേബി അക്ഷര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒരു കമ്പ്ലീറ്റ് ഫാമിലി എന്റർറ്റൈനർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപിസുന്ദർ ആണ്. ഹലോ നമസ്തേയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ 'ചക്കപ്പാട്ടാണ്' മോഷൻ പോസ്റ്ററിന്റെ പ്രധാന ആകർഷണം.

ഒട്ടേറെ കോമഡി സൂപ്പർ ഹിറ്റുകൾ എഴുതിയിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് രചയിതാവ്. വിജയ് യേശുദാസ് ആലപിച്ച മറ്റൊരു ഗാനത്തിനു പിന്നിൽ ഒരു അച്ഛനും മകനുമാണ് - കൈതപ്രത്തിന്റെ ഗാനങ്ങൾക്ക് അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരനാണ് സംഗീതം നൽകിയിരിക്കുന്നത്.