Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം മേനോൻ ചിത്രത്തിലൂടെ റഹ്മാന്‍ മാന്ത്രികത വീണ്ടും

മാന്ത്രിക സംഗീതത്തിന്റെ കൂട്ടുമായി റഹ്മാൻ വീണ്ടുമെത്തുന്നു. ഗൗതം മേനോൻ ചിത്രത്തിന്റെ പുതിയ ട്രെയിലർ റഹ്മാൻ സംഗീതത്തിന്റെ പുത്തന്‍ മാസ്മരികതയുടെ സൂചനകൾ നൽകുന്നു. 'അച്ഛം എൻബദ് മടമയ്യദ' എന്ന ചിത്രത്തിൽ ഗൗതം മേനോന്റെ സംവിധാന മികവിന്റെ കൗതുകങ്ങൾക്കപ്പുറം, റഹ്മാൻ സംഗീതവും കൂടി ചേരുകയാണ്. തീർത്തും വ്യത്യസ്തമായ ഈണവുമായി ഇതിഹാസമെഴുതാൻ വീണ്ടുമെത്തുന്ന റഹ്മാൻ ഗീതങ്ങൾക്ക് മാധവ് കർക്കിയാണ് രചന നടത്തിയിരിക്കുന്നത്.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യേനോ വാനിലൈ...എന്ന് തുടങ്ങുന്ന ട്രെയിലർ ആറു ലക്ഷത്തോളം ആളുകളാണ് ഇതുവരെ യുട്യൂബിൽ കണ്ടത്. ചിലമ്പരശനും മഞ്ജിമ മോഹനും അഭിനയിക്കുന്ന ചിത്രമാണിത്. മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രവും. ഡാൻ മക്കാർത്തറിന്‍റേതാണ് ഛായാഗ്രഹണം. അന്തോണിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.