Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമി 2017: പുരസ്കാര പ്രഭയിൽ അഡെലും ഹെലോയും

adele-breaks-grammy

2017–ലെ ഗ്രാമി അവാർഡ് വേദിയിൽ മിന്നിത്തിളങ്ങി അഡെലും ഹെലോയും. ആകെ ആറു പുരസ്കാരങ്ങളാണ് ഹെലോ എന്ന ഗാനവും 25 എന്ന ആൽബവും അഡെലും നേടിയത്. റെക്കോർഡ് ഒാഫ് ദ് ഇയർ, സോങ് ഒാഫ് ദ് ഇയർ, മികച്ച പോപ് സോളോ പെർഫോമൻസ് പുരസ്കാരങ്ങളാണ് ഹെലോ എന്ന ഗാനം നേടിയത്. ആൽബം ഒാഫ് ദ് ഇയർ, മികച്ച പോപ് വോക്കൽ ആൽബം എന്നിങ്ങനെ രണ്ടു പുരസ്കാരങ്ങളാണ് ഹെലോ അടങ്ങുന്ന ആൽബമായ 25 നേടിയത്. പ്രൊഡ്യൂസർ ഒാഫ് ദ് ഇയർ പുരസ്കാരം നേടിയ ഗ്രെഗ് കേഴ്സിനാണ് ഹെലോയുടെ പിന്നണിയിൽ പ്രവർത്തിച്ച പ്രധാനി.

അഞ്ചു പുരസ്കാരങ്ങൾ നേടിയ ബ്ലാക്ക്സ്റ്റാർ ആണ് 59–ാം ഗ്രാമിയിലെ പുരസ്കാര നേട്ടത്തിൽ മുന്നിലുള്ള മറ്റൊരു ആൽബം. 2016 ജനുവരിയിൽ അന്തരിച്ച ഡേവിഡ് ബോവി പുറത്തിറക്കിയ ബ്ലാക്ക്സ്റ്റാർ മികച്ച റോക്ക് പെർഫോമൻസ്, മികച്ച ആൾട്ടെർനേറ്റീവ് മ്യൂസിക്ക് ആൽബം, ബെസ്റ്റ് എഞ്ചിനീയർഡ് ആൽബം, ബെസ്റ്റ് നോൺക്ലാസ്സിക്കൽ ആൽബം, ബെസ്റ്റ് റെക്കോർഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം ‘സിങ് മീ ഹോം’ നേടി.

ഗ്രാമി സമഗ്ര കവറേജ്

Your Rating: