ജിദ്ദ∙ജിദ്ദ ആസ്ഥാനമായുള്ള സംഗീത പ്രേമികളുടെ കൂട്ടായ്മയായ ജികെസൗണ്ട്സ് സംഘടിപ്പിച്ച സംഗീതസന്ധ്യ ശ്രദ്‌ധേയമായി. നാട്ടില്‍നിന്നുള്ള പ്രമുഖ താരങ്ങളെ അണിനിരത്തി നടത്താറുള്ള സംഗീത പരിപാടിയില്‍നിന്നു വൃതൃസ്തമായി പ്രവാസി ഗായകരെമാത്രം അണിനിരത്തി സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ മിക്ക ഗായകരും പങ്കെടുത്തു. കുടുംബസമേതം ഒട്ടേറെപേർ പരിപാടി ആസ്വദിക്കാന്‍ എത്തി.
മുസ്തഫ തോളൂര്‍ പരിപാടി കോര്‍ത്തിണക്കി. ജിദ്ദയിലെ ചിരപരിചിതരായ ജമാല്‍ പാഷ, കരീം മാവൂര്‍, ആശാ ഷിജു, മിത്തു പ്രസാദ്, മുഹമ്മദ് ഷരീഫ്, മുസ്തഫ തോളൂര്‍, അസീദ് കൊയിലാണ്ടി, നൂഹ് ഭിമാപള്ളി, അനസ്സ്, കോയ മൂന്നിയൂര്‍ തുടങ്ങിയവര്‍ മലയാളം, ഹിന്ദി, തമിഴ്, തുടങ്ങി വിവിധ ഭാഷകളിലുള്ള ഗാനങ്ങളാലപിച്ച് സദസ്സിന് നല്ലൊരു സംഗീത വിരുന്നാണെരുക്കി. കെ.വി.സി.ഗഫൂര്‍, കോയ മൂന്നിയൂര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
ഗായകര്‍ക്കുള്ള സമ്മാനം കുഞ്ഞാലി, മജീദ് നഹ, ജാഫറലി പാാലക്കോട്, ബഷീര്‍ തൊട്ടിയന്‍, ഇഖ്ബാല്‍ വേങ്ങര, മന്‍സൂര്‍ എടവണ്ണ, ഷരീഫ് കാവുങ്ങല്‍, ഷരീഫ് അറയ്ക്കല്‍, കുഞ്ഞിമുഹമ്മദ് കൊടശേരി തുടങ്ങിയവര്‍ വിതരണം ചെയ്തു.