Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹത്ത് ഫത്തേഹ് അലി ഖാന്റെ സറൂരി ധാ

Zaroori Than song

ഇംമ്രാൻ ഹാഷ്മിയും വിദ്യാബാലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹമാരി അധൂരി കഹാനിയിലെ പുതിയ ഗാനം സറുരി ധാ പുറത്തിറങ്ങി. റാഹത്ത് ഫത്തേഹ് അലിഖാൻ തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ഈണം പകർന്ന് പാടിയിരിക്കുന്നതും. 2014 ൽ ഇന്ത്യക്കാർ യൂട്യൂബിലൂടെ ഏറ്റവും അധികം കണ്ട ഗാനങ്ങളിലൊന്നായിരുന്ന റാഹത്ത് ഫത്തേഹ് അലിഖാന്റെ സിംഗിൾ സറൂരി ധായാണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. പ്രേമവും, വിരഹവുമുള്ള ഗാനത്തിന്റെ വരികൾ ഹമാരി അധൂരി ധായ്ക്ക് വളരെ ചേർന്നതാണ്, അതുകൊണ്ട്് സറൂറി ധാ ചിത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ മോഹിത്ത് സൂരി നേരത്തെ പറഞ്ഞിരുന്നു.

മഹേഷ് ഭട്ടിന്റെ അച്ഛൻ നാനാഭായ് ഭട്ടിന്റെയും അമ്മ ഷെറിൻ മുഹമ്മദ് അലിയുടേയും ജീവിതത്തെ ആധാരമാക്കി എഴുതിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മഹേഷ് ഭട്ട് തന്നെയാണ്്. ഷാഗുഫ്ത്ത റഫീക്കാണ് മഹേഷ് ഭട്ടിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത്. ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി വിദ്യാബാലന്റെ കാമുകനായി എത്തുമ്പോൾ രാജ് കുമാർ റാവു ഭർത്താവായി എത്തുന്നു.

സറൂരി ധാ...

ആഷിഖി 2, ഏക് വില്ലൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹിത്ത് സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹമാരി അധൂരി കഹാനി. ഡേർട്ടി പിക്ച്ചറിന് ശേഷം ഇമ്രാൻ ഹാഷ്മിയും വിദ്യാ ബാലനും ഒന്നിക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ രാജ് കുമാർ റാവു, സാറ ഖാൻ, മധുരിമ തുലി, അമല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മിഥൂൻ, ജീത്ത് ഗാംഗുലി, അമി മിർസ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. വിശേഷ് ഫിലിംസിന്റെ ബാനറിൽ മഹേഷ് ഭട്ട് തന്നെ നിർമ്മിക്കുന്ന ചിത്രം ജൂൺ 12 തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.