Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമാരി അധൂരി കഹാനിയിലെ ടൈറ്റില്‍ ഗാനം

Hamari Adhuri Kahani

ഡേര്‍ട്ടി പിക്ച്ചറിന് ശേഷം വിദ്യാ ബാലനും ഇമ്രാന്‍ ഹാഷ്മിയും ഒന്നിക്കുന്ന ചിത്രം ഹമാരി അധൂരി കഹാനിയിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. ഹമാരി അധൂരി കഹാനി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങ്ങാണ്. രശ്മി വിരാഗിന്റെ വരികള്‍ക്ക് ജീത്ത് ഗാംഗുലി ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ വിദ്യാ ബാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ഇമ്രാന്‍ ഹാഷ്മിയുടെ കഥാപാത്രവും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം.

മഹേഷ് ഭട്ടിന്റെ അച്ഛന്‍ നാനാഭായ് ഭട്ടിന്റെ ജീവിതത്തെ ആധാരമാക്കിയാണ് താന്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയതെന്ന് ഭട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാഗുഫ്ത്ത റഫീക്കാണ് മഹേഷ് ഭട്ടിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത്.

HAMARI ADHURI KAHANI (TITLE SONG)

ഏക് വില്ലന് ശേഷം മോഹിത്ത് സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹമാരി അധൂരി കഹാനി. ഇമ്രാന്‍ ഹാഷ്മിയേയും വിദ്യാ ബാലനേയും കൂടാതെ രാജ് കുമാര്‍ റാവു, സാറ ഖാന്‍, മധുരിമ തുലി, അമല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജീത്ത് ഗാംഗുലിയെ കൂടാതെ മിഥൂന്‍, അമി മിര്‍സ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നുണ്ട്. വിശേഷ് ഫിലിംസിന്റെ ബാനറില്‍ മഹേഷ് ഭട്ട് തന്നെ നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 12 തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.