Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഹാപ്പി ബർത്ത് ഡേ' ഇനി എല്ലാവർക്കും

happy-birthday

ലോകത്ത് ഏറ്റവും കൂടുതൽ പാടുന്ന പാട്ടേതെന്നു ചോദിച്ചാൽ മറുപടി ഒന്നേയുള്ളൂ. ഹാപ്പി ബർത്ത്ഡേ ടു യൂ. ഈ പിറന്നാൾ ഗാനമെഴുതിയിട്ട് 123 വർഷമായി. ഇനി ഈ ഗാനം ആർക്കും ഹാപ്പിയായി പാടാം. കാരണം ഇത് പൊതു സ്വത്താവുകയാണ് 121 വർഷമായി ഗാനത്തിന്റെ അവകാശം സംബന്ധിച്ചു തുടരുന്ന വാദങ്ങൾക്ക് വിരാമമായി. 1.4 കോടി ഡോളർ നഷ്ടപരിഹാരം നൽകിയാണു ഗാനത്തിന്റെ പകർപ്പാവകാശം യു എസ് പ്രസാധകരായ വാർനർ /ചാപ്പൽ ഒഴിയുന്നത്.

2013 ൽ ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനത്തിന്റെ ചരിത്രം സംബന്ധിച്ച് ഒരു സംഘം സിനിമാക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് ഗാനത്തിന് പ്രസാധകർ 1500ഡോളർ വീതം പകർപ്പവകാശം ഈടാക്കുന്നതായി കണ്ടെത്തിയത്. ഗാനം ഉപയോഗിക്കാൻ പണം നൽകിയിട്ടുള്ള സംഗീതക്കമ്പനികൾ അടക്കം എല്ലാ സ്ഥാപനങ്ങളെയും കക്ഷി ചേർത്ത് സിനിമാക്കാർ ഫെഡറൽ കോടതിയിൽ നൽകിയ കേസിൽ വാർനർ /ചാപ്പൽ കമ്പനിക്ക് ഗാനത്തിനുമേൽ നിയമാവകാശമില്ലെന്നു കഴിഞ്ഞ സെപ്റ്റംബറിൽ കോടതി കണ്ടെത്തിയിരുന്നു.

2030 ലാണു പകർപ്പവകാശ കാലാവധി അവസാനിക്കുന്നത്. ഇതുപ്രകാരം വാർനർ /ചാപ്പൽ നേടുമായിരുന്ന തുക കണക്കാക്കിയാണു നഷ്ടപരിഹാരം നിശ്ചയിച്ചത്. അഭിഭാഷകനുള്ള വിഹിതം കഴിഞ്ഞ് ബാക്കിയുള്ളവ പകർപ്പാവകാശത്തിനു നേരത്തെ പണം നൽകിയ സ്ഥാപനങ്ങൾക്കു ലഭിക്കും. യുഎസ് കോടതി കരാറിന് അനുമതി നൽകേണ്ടതുണ്ട്. റോയൽറ്റി ഇനത്തിൽ പ്രതിവർഷം .. ലക്ഷം ഡോളർ വാർനറിന് നേടിക്കൊടുത്ത ഗാനമാണിത്.

1893 ൽ കെന്റക്കിയിലെ കിന്റർ ഗാർട്ടൻ പ്രിൻസിപ്പലായിരുന്ന പാറ്റിഹിലും സഹോദിരി മിൽഫ്രെഡും ചേർന്നാണു ഹാപ്പി ബർത്ത്ഡേ ഗാനം എഴുതിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ തന്നെ ‘ ഹാപ്പി ബർത്ത്ഡേ ടു യൂ’ അമേരിക്കയിൽ പ്രശസ്തമായി.